Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2016 4:36 PM IST Updated On
date_range 19 Jun 2016 4:36 PM ISTമാവൂരില്‍ പുഴുശല്യം വീണ്ടും
text_fieldsbookmark_border
മാവൂര്‍: തേക്ക് മരത്തിന്‍െറ ഇലകളില്‍ വ്യാപിക്കുന്ന പുഴുശല്യം വീണ്ടും. മാവൂര്‍ ടൗണ്‍ പരിസരങ്ങളിലാണ് പുഴുശല്യം രൂക്ഷമായത്. മരം ഉണങ്ങിയതിന് സമാനമായവിധം ഇലകള്‍ പൂര്‍ണമായി തിന്നുതീര്‍ക്കുകയാണ് ഈ പുഴുക്കള്‍. ഒരു മരത്തിലെ ഇല പൂര്‍ണമായി ഭക്ഷിച്ചുകഴിയുന്നതോടെ തൊട്ടടുത്ത തേക്കിലേക്കും വ്യാപിക്കുന്നു. പ്രദേശത്തെ നിരവധി തേക്കിലേക്ക് പുഴു വ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇത്തരം പുഴുക്കള്‍ ഈ ഭാഗത്തും അരയങ്കോട്, മുക്കില്‍, കുതിരാടം ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മരത്തില്‍ ചിലന്തിവല രൂപത്തില്‍ ഇവ സഞ്ചരിക്കുന്ന നൂലുകള്‍ നിറഞ്ഞിരിക്കുകയാണ്. നൂലില്‍ താഴ്ന്നിറങ്ങുന്ന പുഴുക്കള്‍ പറമ്പുകളിലും പരക്കുന്നുണ്ട്. കാക്കകള്‍ ഈ പുഴുക്കളെ ഭക്ഷണമാക്കുന്നുണ്ട്. ഒരു പ്രത്യേകകാലത്ത് പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് താനെ അപ്രത്യക്ഷമാവുകയും ചെയ്യുന്നവയാണ് ഈ പുഴുക്കളെന്ന് അധികൃതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story