Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2016 2:50 PM IST Updated On
date_range 16 Jun 2016 2:50 PM ISTവിദ്യാര്‍ഥി ബസില്‍നിന്ന് വീണ സംഭവം: എസ്.എഫ്.ഐ റോഡ് ഉപരോധിച്ചു
text_fieldsbookmark_border
പേരാമ്പ്ര: കുട്ടികളെ ബസില്‍ കയറ്റാതെ പോകാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥിക്ക് വീണ് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ സംസ്ഥാന പാത ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് 4.30നാണ് വിദ്യാര്‍ഥികള്‍ കല്ളോട് ഉപരോധസമരം നടത്തിയത്. പേരാമ്പ്ര പൊലീസ് സ്ഥലത്തത്തെി കഴിഞ്ഞ ദിവസം അപകടം വരുത്തിയ ഒമേഗ ബസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം അവസാനിപ്പിച്ചത്. പേരാമ്പ്ര മേഴ്സി കോളജ് വിദ്യാര്‍ഥി മുഹമ്മദ് ഫിറോസാണ് ചൊവ്വാഴ്ച കല്ളോടുനിന്ന് ബസില്‍ കയറുമ്പോള്‍ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് തെറിച്ചുവീണത്. കൈയെല്ല് പൊട്ടിയ ഫിറോസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്ളോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതും വിദ്യാര്‍ഥികള്‍ കയറുന്നതിനുമുമ്പേ എടുത്ത് പോകുന്നതും പതിവാണ്. ഉപരോധസമരം എം.എം. അതുല്‍ദാസ് ഉദ്ഘാടനം ചെയ്തു. പ്രണവ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി. അനുരാഗ്, അജിത്ത്, ജിബിന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story