Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2016 5:21 PM IST Updated On
date_range 22 July 2016 5:21 PM ISTവടകര പുതിയ ബസ്സ്റ്റാന്‍ഡില്‍ നിറയെ ‘കെണികള്‍’
text_fieldsbookmark_border
വടകര: പുതിയ ബസ്സ്റ്റാന്‍ഡില്‍ നിറയെ അപകടക്കെണികളാണെന്ന ആക്ഷേപം ശക്തമായി. സ്റ്റാന്‍ഡിലെ സ്ളാബുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിന്‍െറ പൊല്ലാപ്പുകള്‍ക്ക് പുറമെ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ¥ൈബപാസ് റോഡില്‍നിന്ന് പുതിയ ബസ്സ്റ്റാന്‍ഡിലേക്കുള്ള എളുപ്പവഴിയായ നടപ്പാലം അപകടപ്പാലമായിരിക്കുകയാണ്. ഈ നടപ്പാലത്തില്‍നിന്നും വീണ് ഇതിനകം നിരവധിപേര്‍ക്കാണ് പരിക്കുപറ്റിയത്. വൃത്തിയാക്കാതെ കാലങ്ങളായി കെട്ടിക്കിടക്കുന്ന ഓവുചാലിന് കുറുകെയാണ് ഈ പാലം. കൈവരിയില്ലാത്തതാണ് അപകടത്തിന് വഴിവെക്കുന്നത്. ഒരാളുടെ ആഴമുള്ള ഓവുചാലില്‍ കുട്ടികള്‍ വീണാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. ബൈപാസ് റോഡിനരികില്‍ കാത്തുനില്‍ക്കുന്ന ഓട്ടോറിക്ഷയിലേക്കുള്ള ഓട്ടത്തിനിടയില്‍ വീണ് പരിക്കുപറ്റിയവര്‍ നിരവധിയാണ്. തിരക്കേറിയ സമയത്തെ യാത്രക്കാരാണ് പാലത്തില്‍നിന്നും വീഴുന്നവരില്‍ ഏറെയും. ബസില്‍ കയറാന്‍ ഓടുന്നതിനിടയില്‍ പലരുടെയും മൊബൈല്‍ ഫോണുകളും ഇവിടെ വീണിട്ടുണ്ട്. രാത്രി ബസ്സ്റ്റാന്‍ഡില്‍ കയറാതെ കടന്നുപോകുന്ന ബസുകളില്‍ കയറിപ്പറ്റാനുള്ള ഓട്ടത്തിനിടയിലും ഈ പാലം വെല്ലുവിളിയാണ്. കാല്‍നടക്കാര്‍ നിരന്തരം വീണതിനെ തുടര്‍ന്ന്, തൊട്ടടുത്ത ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ താല്‍ക്കാലികമായി കൈവരി തീര്‍ത്തിരുന്നു. ഇതും നാശത്തിന്‍െറ വക്കിലാണ്. സ്റ്റാന്‍ഡിലേക്കുള്ള പ്രവേശകവാടത്തിലെ സ്ളാബ് തകര്‍ന്നതും ഭീഷണി ഉയര്‍ത്തുകയാണ്. ഇവിടെ, വലിയ സ്ളാബുവെച്ച് കുഴി മറച്ചിരിക്കുകയാണെങ്കിലും സ്ത്രീകളും കുട്ടികളും അശ്രദ്ധകാരണം ഇതില്‍ തട്ടിവീഴുന്നത് പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് വന്‍ അപകടം ഒഴിവാകുന്നത്. കനത്തമഴ ചെയ്യുമ്പോള്‍ സ്റ്റാന്‍ഡില്‍ വെള്ളം കെട്ടിനില്‍ക്കും. ഇത്തരം വേളയില്‍ കുഴികള്‍ കാണില്ല. ബസ്സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായാണ് കഴിഞ്ഞ ഭരണസമിതി ബി.ഒ.ടി കമ്പിനിക്ക് നടത്തിപ്പ് ചുമതല നല്‍കിയത്. എന്നാല്‍, ശോച്യാവസ്ഥക്ക് പരിഹാരമായിട്ടില്ളെന്നാണ് ആക്ഷേപം. കാലങ്ങളായി പൂട്ടിക്കിടന്ന മൂത്രപ്പുര തുറന്നത് മാത്രമാണ് ആശ്വാസം. എലിപ്പനി മരണവും മറ്റും വടകരയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്റ്റാന്‍ഡില്‍ മലിനജലം കെട്ടിക്കിടക്കുന്നത് ഏറെ ആശങ്കയോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്. ഇക്കാര്യം അധികൃതരെ നിരവധിതവണ അറിയിച്ചിട്ടും ശാശ്വതപരിഹാരം കാണുന്നില്ളെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story