Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2016 4:14 PM IST Updated On
date_range 17 July 2016 4:14 PM ISTപാലോളിപ്പാലത്തും കരിമ്പനപ്പാലത്തും സ്റ്റീല്‍ നടപ്പാലം സ്ഥാപിച്ചു
text_fieldsbookmark_border
വടകര: ദേശീയപാതയില്‍ വീതികുറഞ്ഞ പാലോളിപ്പാലത്തിനും കരിമ്പനപ്പാലത്തിനും സമാന്തരമായി സ്റ്റീല്‍ നടപ്പാലങ്ങള്‍ സ്ഥാപിച്ചു. ദുരന്തങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ടായിരുന്ന പാലത്തിലൂടെയുള്ള കാല്‍നടയാത്രയാണ് ഇതോടെ ഒഴിവായത്. ദേശീയപാതാ വിഭാഗം ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതുവരെ ഇവിടെയുണ്ടായിരുന്നത് നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാലങ്ങളാണ്. ഇവക്ക് പകരമായാണിപ്പോള്‍ സ്റ്റീല്‍ പാലങ്ങള്‍ വന്നത്. ഒന്നരമീറ്റര്‍ വീതിയുള്ള പാലത്തിന് കൈവരികളുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം ജനുവരിയില്‍ ടെന്‍ഡര്‍ വിളിച്ച് മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. നടപ്പാലം വന്നതോടെ കാല്‍നടയാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെങ്കിലും വാഹനം കടന്നുപോകുന്ന പാലത്തിന്‍െറ അപകടാവസ്ഥ തുടരുകയാണ്. ദേശീയപാതയില്‍ ഈ രണ്ടു ചെറു പാലങ്ങളിലുമായി ഉണ്ടാകുന്ന അപകടങ്ങളും ദുരിതങ്ങളും ഏറെയാണ്. പാലോളിപ്പാലത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന 25ഓളം അപകടങ്ങളില്‍ എട്ടുപേരാണ് മരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ പാലത്തിന്‍െറ കൈവരി വാഹനങ്ങളിടിച്ച് 20ലേറെ തവണ തകരുകയും ചെയ്തു. കരിമ്പനപ്പാലത്തിന്‍െറ കൈവരികളും ഇതേ അവസ്ഥയിലാണ്. ദേശീയപാതയില്‍ ഇത്രയും വീതി കുറഞ്ഞതും അപകടഭീഷണി ഉയര്‍ത്തുന്നതുമായ പാലങ്ങള്‍ വേറെയുണ്ടാകില്ളെന്നാണ് പറയുന്നത്. കേവലം എട്ടുമീറ്റര്‍ മാത്രമാണ് പാലത്തിന്‍െറ വീതി. ഒരു ബസോ ലോറിയോ കടന്നുവന്നാല്‍ എതിരെനിന്ന് മറ്റൊരു വാഹനത്തിനും പോകാനാകില്ല. രാത്രിസമയത്ത് ഇങ്ങനെ വരുന്ന വാഹനങ്ങളാണ് അപകടത്തിന് വഴിവെക്കുന്നത്. രണ്ടു പാലങ്ങളും പുതുക്കിപ്പണിയാന്‍ സ്ഥലമേറ്റെടുത്തിട്ട് വര്‍ഷങ്ങളായി. 30 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുതിയ പാലങ്ങള്‍ക്കായി എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. എന്നാല്‍, ദേശീയപാത 45 മീറ്ററില്‍ നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലിത് എങ്ങുമത്തൊതെ കിടക്കുകയായിരുന്നു. നാലുവരിപ്പാത നിര്‍മാണം കാത്തിരിക്കുന്നതുമൂലമാണ് മറ്റൊരു പദ്ധതിയിലും പെടുത്തി പാലങ്ങള്‍ പുനര്‍നിര്‍മിക്കാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. തര്‍ക്കവും സ്ഥലമെടുപ്പും നീളുമ്പോള്‍ പാലങ്ങള്‍ തീര്‍ക്കുന്ന ദുരിതവും നീളും. ഈ പാലങ്ങള്‍ അടിയന്തരമായി മാറ്റിപ്പണിയണമെന്നാവശ്യപ്പെട്ട് പാലോളിപ്പാലത്ത് സംരക്ഷണസമിതി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയിരുന്നു. പതിനായിരം പേരുടെ ഒപ്പുശേഖരിച്ച് അധികൃതര്‍ക്ക് നല്‍കുന്ന പരിപാടികളുള്‍പ്പെടെ നടന്നു. പുതിയ സാഹചര്യത്തില്‍ ദേശീയപാത വികസനത്തിന്‍െറ ഭാഗമായുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് പാലത്തിന്‍െറ ദുരിതവും തീരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story