Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലാളികളുടെ താമസ...

തൊഴിലാളികളുടെ താമസ കേന്ദ്രം പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു

text_fields
bookmark_border
രാമനാട്ടുകര: പകര്‍ച്ചവ്യാധികളുടെയും രോഗങ്ങളുടെയും ഭീതിയില്‍നിന്ന് രക്ഷിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രം പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. രാമനാട്ടുകര നഗരസഭയില്‍ ദേശീയപാത 17നു സമീപം ഇതരസംസ്ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍നിന്നു താഴോട്ട് വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ഒരു പ്രദേശത്തെയാകെ രോഗഭീതിയിലാക്കുന്നത്. ഈ കെട്ടിടത്തിന്‍െറ താഴെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇവിടെ താമസിക്കുന്നത്. ഇവരൊഴിവാക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍, ഭക്ഷ്യ അവശിഷ്ടങ്ങള്‍, ഒഴിഞ്ഞ മദ്യകുപ്പികള്‍ തുടങ്ങിയ വസ്തുക്കളും റോഡരികിലെ കെട്ടിടത്തിന്‍െറ മുകളില്‍നിന്നു, താഴെയുള്ള കളരിക്കല്‍ പറമ്പിലെ ഗന്ധര്‍വ കുളത്തിലേക്കാണ് വലിച്ചെറിയുന്നത്. കുളത്തിന്‍െറ ഉടമസ്ഥര്‍ ഇവിടെയില്ലാത്തതിനാല്‍ ഇവര്‍ക്ക് തോന്നിയതുപോലെയാണ്. ഈ കെട്ടിടത്തിന് സമീപത്തായി പത്തോളം വീട്ടുകാര്‍ താമസിക്കുന്നതിനാല്‍ കൊതുകിന്‍െറ ശല്യവും അസഹ്യമായ ദുര്‍ഗന്ധവും പ്രദേശത്തുകാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. ഈ പ്രശ്നം കെട്ടിടയുടമയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പരിഹാരംകാണാന്‍ ശ്രമിച്ചില്ളെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ചു നാട്ടുകാര്‍ ആരോഗ്യമന്ത്രി, കലക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. നഗരസഭാ പരിധിയിലെ കോടമ്പുഴ, കുളങ്ങര, കള്ളിവളവ്, പള്ളിത്താഴം, പള്ളിമത്തേല്‍, പരുത്തിപ്പാറ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. ഇവരെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നവര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലാത്ത അവസ്ഥയാണ്. ഏതു സമയത്തും ഇവര്‍ പുറത്തിറങ്ങി നടക്കുന്നതും രാത്രികാലങ്ങളില്‍ വീടുകളില്‍ ശല്യം ചെയ്യുന്നതും കൂടിവരുകയാണ്. ഇടുങ്ങിയ മുറികളില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തൊഴിലുടമകള്‍ ഒരുക്കിയിട്ടില്ല. പലരും രോഗബാധിതരാണ്. വര്‍ധിച്ചുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടമ്പുഴ മേഖലയില്‍ യുവാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story