Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 3:57 PM IST Updated On
date_range 29 Jan 2016 3:57 PM ISTഇടപാടുകാരെ വഞ്ചിച്ച് ഗൃഹോപകരണ സ്ഥാപന ഉടമകള്‍ മുങ്ങി
text_fieldsbookmark_border
വടകര: തവണ വ്യവസ്ഥയില്‍ ഗൃഹോപകരണം വില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്‍െറ എം പോയന്‍റ് ഓഫിസ് പൂട്ടി നടത്തിപ്പുകാര്‍ മുങ്ങിയതായി ആക്ഷേപം. വടകര ചോളംവയലിലെ എം പോയന്‍റ ്എന്ന ഓഫിസാണ് പൂട്ടിക്കിടക്കുന്നത്. നാലുമാസം മുമ്പാണിത് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം നൂറുകണക്കിനാളുകളെ കണ്ണികളാക്കാന്‍ സംഘത്തിന് കഴിഞ്ഞു. ആഴ്ചയില്‍ നൂറുരൂപ വീതം വാങ്ങി പരമാവധി മൂവായിരം രൂപവരെ വിലയുള്ള സാധനങ്ങള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ഇതില്‍ ചേര്‍ന്ന പലര്‍ക്കും ഗൃഹോപകരണങ്ങള്‍ ലഭിച്ചിരുന്നു. ഈ വിശ്വാസത്തിലാണ് കൂടുതല്‍ പേര്‍ കണ്ണികളായത്. ഇവരാണ് വഞ്ചിക്കപ്പെട്ടത്. ഓഫിസ് പ്രവര്‍ത്തനത്തിന് മൂന്നുപേരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ ആളെ ചേര്‍ത്ത് പണം പിരിക്കാന്‍ നിയമിക്കപ്പെട്ട സ്ത്രീകളുള്‍പ്പെടെ ഒട്ടേറെപ്പേരും വെട്ടിലായി. വഞ്ചിക്കപ്പെട്ടവര്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ്. നിലമ്പൂര്‍ കാളികാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ ഫോണ്‍ നമ്പറുകള്‍ പലതും ഉപയോഗത്തിലില്ലാത്തതാണ്. ചില നമ്പറുകളില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിക്കുന്നില്ല. അടുത്ത ദിവസങ്ങളില്‍ ഉല്‍പന്നങ്ങള്‍ കൊടുക്കുമെന്ന് ചിലരോട് മറുപടി പറയുമ്പോള്‍ മറ്റുചിലരോട് മോശമായി പെറുമാറുന്നതായും ചോളംവയലിലെ മുന്‍ കൗണ്‍സിലര്‍ ഇ. സജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story