Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 3:57 PM IST Updated On
date_range 29 Jan 2016 3:57 PM ISTയുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടി
text_fieldsbookmark_border
കോഴിക്കോട്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ യുവമോര്‍ച്ച പ്രതിഷേധം. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വൈകീട്ട് സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ചും നടത്തുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തിയ പൊലീസ് ലാത്തിവീശി. കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.പി. പ്രകാശ്ബാബു, സംസ്ഥാന വൈസ് പ്രസിഡന്‍റ് സുഗീഷ് കൂട്ടാലിട, ജില്ലാ പ്രസിഡന്‍റ് കെ. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുലര്‍ച്ചെ 5.15 ഓടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാട്ടുകയായിരുന്നു. പിരിച്ചുവിടാന്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിനെച്ചൊല്ലി പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. സോളാര്‍ കേസ് സംബന്ധിച്ച് വിജിലന്‍സ് കോടതി ഉത്തരവു പുറത്തുവന്നതോടെ വൈകീട്ട് യുവമോര്‍ച്ചക്കാര്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഓഫിസിനു മുമ്പില്‍ തടഞ്ഞ പൊലീസ്, പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.പി. പ്രകാശ്ബാബു, വൈസ് പ്രസിഡന്‍റ് സുഗീഷ് കൂട്ടാലിട, ജില്ലാ പ്രസിഡന്‍റ് കെ. പ്രേംജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ബബീഷ്, ജില്ലാ സെക്രട്ടറി പി. ദിപിന്‍, മണ്ഡലം ഭാരവാഹികളായ പി. ബബീഷ്, കെ. വിവേക്, ലാലു ചെലവൂര്‍, ഇ. സാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അസി. കമീഷണര്‍മാരായ ജോസി ചെറിയാന്‍, എ.ജെ. ബാബു, സി.ഐമാരായ സുനില്‍കുമാര്‍, അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സ്ഥലത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story