Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകരയിലെ ലഹരിമാഫിയ: ...

വടകരയിലെ ലഹരിമാഫിയ: ഡി.വൈ.എഫ്.ഐയും രംഗത്ത്

text_fields
bookmark_border
വടകര: പൊലീസ് നിഷ്ക്രിയമായതോടെ വടകര ടൗണ്‍ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ താവളമാവുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുമാസത്തിനിടെ രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്നെടുത്ത സംഭവവും നടന്നു. ദിനംപ്രതി മോഷണക്കഥകളാണുള്ളത്. പൊലീസിന്‍െറ തികഞ്ഞ അലംഭാവമാണിതിന് കാരണം. ഈ അവസ്ഥയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോട്ടപറമ്പില്‍ ജനജാഗ്രതാ സായാഹ്നം നടത്തും. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, നാരായണനഗരം ഗ്രൗണ്ട്, കേരളാക്വയറിന് സമീപം, കീര്‍ത്തി, മുദ്രാ തിയറ്ററുകളുടെ ഇടവഴികള്‍, പണിപൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ ഇവിടങ്ങളെല്ലാം മയക്കുമരുന്നു മാഫിയകളുടെ പ്രധാന താവളങ്ങളാണ്. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, വഴിയാത്രക്കാര്‍ എന്നിവരുള്‍പ്പെടെ ആക്രമണത്തിനിരയാവുകയാണ്. അറിഞ്ഞും അറിയാതെയും മാഫിയകള്‍ക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ, യൂനിറ്റുതലങ്ങളിലും മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്‍െറ തുടക്കംകുറിച്ചുകൊണ്ടാണ് ജനജാഗ്രതാ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക് സെക്രട്ടറി എന്‍.കെ. അഖിലേഷ്, ജോ. സെക്ര വി.വി. രജീഷ്, ട്രഷറര്‍ രാജേഷ് പുതുശ്ശേരി എന്നിവര്‍ അറിയിച്ചു. പൊലീസ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ തിരുവള്ളൂര്‍ മുരളി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. വടകരയിലെയും വില്യാപ്പള്ളിയിലെയും ചില മാഫിയകളാണ് വടകര പൊലീസ് ഡിവിഷന്‍ ഓഫിസും സി.ഐ ഓഫിസും നിയന്ത്രിക്കുന്നതെന്നും ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് വടകരയില്‍ വിശദീകരണയോഗം നടത്തി അഞ്ചു മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നാണ് മുരളിയുടെ പ്രഖ്യാപനം. ഇതിന്‍െറ തുടര്‍ച്ചയായാണ് ഡി.വൈ.എഫ്.ഐയും രംഗത്തത്തെുന്നത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ സേനക്കെതിരെ രംഗത്തുവരുന്നത് പൊലീസിനും തലവേദനയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story