Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 3:57 PM IST Updated On
date_range 29 Jan 2016 3:57 PM ISTതാമരശ്ശേരി ജി.വി.എച്ച്.എസ്.എസിന് മികച്ച പി.ടി.എ അവാര്‍ഡ്
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് താമരശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എക്ക് ലഭിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി പി.ടി.എ പ്രസിഡന്‍റ് അഷ്റഫ് കോരങ്ങാടിന്‍െറ നേതൃത്വത്തില്‍ സ്കൂളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും പഠനനിലവാരം മെച്ചപ്പെടുത്തി അച്ചടക്കം കാത്തുസൂക്ഷിച്ചതുമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് 96 ലക്ഷംരൂപ ചെലവില്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടം, എം.കെ. രാഘവന്‍ എം.പിയുടെ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപയുടെ വി.എച്ച്.എസ്.ഇ കെട്ടിടം, ജില്ലാപഞ്ചായത്ത് മെംബര്‍ ജമീല ഉസ്മാന്‍െറ ശ്രമഫലമായി 30 ലക്ഷം രൂപയുടെ ഹൈസ്കൂള്‍ കെട്ടിടനവീകരണവും 30 ലക്ഷം രൂപയുടെ വി.എച്ച്.എസ്.ഇ കെട്ടിടവും 10 ലക്ഷം രൂപയുടെ ഗ്രൗണ്ട് നവീകരണവും നടത്തിയിരുന്നു. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപയുടെ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്‍െറ പണി പുരോഗമിക്കുകയാണ്. കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയില്‍നിന്ന് പി.ടി.എ പ്രസിഡന്‍റ് അഷ്റഫ് കോരങ്ങാടും ഹെഡ്മിസ്ട്രസ് സുഗതകുമാരിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story