Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2016 4:40 PM IST Updated On
date_range 17 Jan 2016 4:40 PM ISTവടകര റെയില്‍വേ സ്റ്റേഷന്‍: പാര്‍ക്കിങ് വിപുലീകരണം ഫയലില്‍
text_fieldsbookmark_border
വടകര: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും പാര്‍ക്കിങ് സ്ഥലം വിപുലീകരിക്കാനുള്ള പദ്ധതി ഫയലിലുറങ്ങുന്നു. സ്റ്റേഷനു മുന്നിലുള്ള സ്ഥലം മണ്ണിട്ടുയര്‍ത്തി പാര്‍ക്കിങ് സ്ഥലമാക്കാനായിരുന്നു പദ്ധതിയെങ്കിലും മണ്ണിട്ടതിനുശേഷം ഒരു പണിയും നടന്നിട്ടില്ല. തുടര്‍പ്രവൃത്തിക്ക് ഫണ്ടില്ലാത്തതാണ് പ്രയാസമായതെന്ന് പറയുന്നു. മണ്ണിട്ടയിടം ഒൗദ്യോഗികമായി റെയില്‍വേ പാര്‍ക്കിങ് സ്ഥലമായി അംഗീകരിച്ചിട്ടില്ളെങ്കിലും ഇവിടെയും നിര്‍ത്തിയിടുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. റെയില്‍വേയുടെ കണക്കില്‍ ഇത് അനധികൃത പാര്‍ക്കിങ്ങാണ്. വടകര സ്റ്റേഷനിലത്തെുന്ന മൂന്നിലൊന്ന് വാഹനം പോലും റെയില്‍വേയുടെ കൈയിലുള്ള പാര്‍ക്കിങ് സ്ഥലത്ത് ഉള്‍ക്കൊള്ളില്ല. അതുകൊണ്ടുതന്നെ ഈ സ്ഥലം നിറഞ്ഞാല്‍ റോഡരികിലും സ്റ്റേഷനു പുറത്തുമൊക്കെയായി വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടിവരും. ഇവിടങ്ങളിലെല്ലാം പാര്‍ക്കിങ് നിരോധിച്ചിരിക്കുകയുമാണ്. ആര്‍.പി.എഫിന്‍െറയും ട്രാഫിക് പൊലീസിന്‍െറയും ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉറപ്പ്. ഇത്തരത്തില്‍ പിഴ അടക്കേണ്ടിവരുന്നവര്‍ ഏറെയാണ്. മാത്രമല്ല പുറത്തുനിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതും പതിവാണ്. പാര്‍ക്കിങ് സ്ഥലത്തിന്‍െറ വ്യാപ്തി കൂട്ടണമെന്ന ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണിതിന് ഫണ്ട് അനുവദിച്ചത്. എന്നാല്‍, ഏറെക്കാലം ഈ പദ്ധതി കടലാസില്‍ കിടന്നു. കരാറുകാരെ കിട്ടാത്തതായിരുന്നു പ്രശ്നം. ഒടുവില്‍ കരാറുകാരെ കിട്ടി പാര്‍ക്കിങ് സ്ഥലം മണ്ണിട്ടുയര്‍ത്തി. ഇതിനുമാത്രമായിരുന്നു ഫണ്ട്. ഈ സ്ഥലം പാര്‍ക്കിങ്ങിന് ഉപയോഗപ്പെടുത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. നിലം നിരപ്പാക്കി കോണ്‍ക്രീറ്റ് ചെയ്യണം. ഇല്ലാത്തപക്ഷം വാഹനങ്ങള്‍ ചളിയില്‍ നിര്‍ത്തേണ്ടിവരും. ഇപ്പോള്‍തന്നെ മഴ പെയ്താല്‍ ഈ മണ്ണിട്ടുയര്‍ത്തിയ ഭാഗം ചളിക്കുളമാണ്. റെയില്‍വേയുടെ സ്ഥലം പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യത്തിന് പുറമെ റെയില്‍വേക്ക് നല്ല വരുമാനമാര്‍ഗമാവുമിത്. നിലവില്‍ വടകരയില്‍ ഒൗദ്യോഗികമായ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിടുന്നതിനേക്കാള്‍ വാഹനങ്ങള്‍ പുറത്താണുള്ളത്. സ്റ്റേഷനില്‍നിന്ന് പുറത്തേക്കുള്ള ഒരു വഴി നിറയെ വാഹനങ്ങളാണ്. കാല്‍നടയാത്രക്കാര്‍ ഇതുവഴി പ്രയാസപ്പെട്ടാണ് പോകുന്നത്. മറ്റു സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിച്ചാല്‍ ഈവഴി യാത്രക്കാര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയും. ആദര്‍ശ് പദവി ലഭിച്ച റെയില്‍വേ സ്റ്റേഷനാണ് വടകര. പരിമിതികളുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story