Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടന്‍ സുധാകരന്...

നടന്‍ സുധാകരന് നാടിന്‍െറ അന്ത്യാഞ്ജലി

text_fields
bookmark_border
കോഴിക്കോട്: അന്തരിച്ച പ്രമുഖ നാടക-സിനിമാ നടനും ചലച്ചിത്രതാരം സുധീഷിന്‍െറ പിതാവുമായ ടി. സുധാകരന് നാടിന്‍െറ അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകീട്ട് ടൗണ്‍ഹാളില്‍ കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരും പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷത വഹിച്ചു. മാവൂര്‍ വിജയന്‍ അനുസ്മരണ പ്രമേയമവതരിപ്പിച്ചു. കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരുടെ കാരണവരാണ് സുധാകരനെന്ന് അദ്ദേഹം അനുസ്മരിച്ചു. നാടകത്തെ ഇത്രയേറെ സ്നേഹിച്ച അപൂര്‍വ വ്യക്തികളിലൊരാളാണ് സുധാകരനെന്ന് ജില്ലാ പഞ്ചായത്ത്് പ്രസിഡന്‍റ് ബാബു പറശ്ശേരി പറഞ്ഞു. കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരുടെ ചെറിയ ആവശ്യംപോലം നടപ്പാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ അനുസ്മരിച്ചു. സാധാരണക്കാര്‍ക്കിടയില്‍ അതിസാധാരണക്കാരനായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു സുധാകരനെന്നും അദ്ദേഹം പറഞ്ഞു. പോള്‍ കല്ലാനോട്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, അഡ്വ. എം. രാജന്‍, ഭാസി മലാപറമ്പ്, കെ.ആര്‍. മോഹന്‍ദാസ്, പി.വി. ഗംഗാധരന്‍, കെ.ടി.സി. അബ്ദുല്ല, ടി. സുരേഷ്ബാബു തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി പരിസരത്ത് അദ്ദേഹത്തിന്‍െറ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചു. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ സുധാകരന്‍െറ ബിലാത്തിക്കുളത്തെ വസതിയിലും ആര്‍ട്ട്ഗാലറി പരിസരത്തും നിരവധിപേര്‍ നേരിട്ടത്തെി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ടി.വി. ബാലന്‍, ജോയ്മാത്യു, പോള്‍ കല്ലാനോട്, പി.കെ. പാറക്കടവ്, ബാബു സ്വാമി, കോഴിക്കോട് നാരായണന്‍, വി.എം. വിനു, സാവിത്രി ശ്രീധരന്‍, എല്‍സി സുകുമാരന്‍, രാജീവ് നാഥ്, മധു മാസ്റ്റര്‍, പുതുക്കുടി ബാലചന്ദ്രന്‍, സി.എം. വാടിയില്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, കെ.ടി.സി. അബ്ദുല്ല, കുട്ട്യേടത്തി വിലാസിനി, മാമുക്കോയ, പി.കെ. ഗോപി, പ്രഭാകരന്‍, മെഹ്ബൂബ്, വില്‍സണ്‍ സാമുവല്‍, അജിത നമ്പ്യാര്‍, സീന ഹരിദാസ്, എം.സി. സുകുമാരന്‍, സന്തോഷ് നിലമ്പൂര്‍, സുനില്‍ അശോകപുരം, സെബാസ്റ്റ്യന്‍ (യൂനിവേഴ്സല്‍ ആര്‍ട്സ്), രാഘവന്‍ പുറക്കാട്, മാവൂര്‍ വിജയന്‍, എം. രാജഗോപാല്‍, കെ.ജെ. തോമസ്, ചെലവൂര്‍ വേണു, ഒ. ഉദയചന്ദ്രന്‍, ജയപ്രകാശ് കാര്യാല്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. വാഹനാപകടത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന സുധാകരന്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് വിടവാങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story