Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസന്ദീപ് പാമ്പള്ളിയുടെ...

സന്ദീപ് പാമ്പള്ളിയുടെ ‘പെട്ടി’ തുറന്നു

text_fields
bookmark_border
കോഴിക്കോട്: ഏറെ ആകാംക്ഷക്കൊടുവില്‍ സന്ദീപ് പാമ്പള്ളി തയാറാക്കിയ ‘പെട്ടി’ തുറന്നു. സ്റ്റേഷനിലകപ്പെട്ട അമ്മയുടെയും കുഞ്ഞിന്‍െറയും മാനസികസംഘര്‍ഷങ്ങളായിരുന്നു ആ പെട്ടിനിറയെ. പ്രമുഖ ഹ്രസ്വചിത്ര സംവിധായകന്‍ സന്ദീപ് പാമ്പള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ ബോക്സ്’ എന്ന നാടകമാണ് ശനിയാഴ്ച അരങ്ങിലത്തെിയത്. നേരത്തേ സിനിമകളുടെ ടീസറുകള്‍ക്ക് സമാനമായ നാടകത്തിന്‍െറ ടീസര്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നാലോളം വിവിധ ടീസറുകളാണ് വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പ്രചരിച്ചത്. നാടകത്തിന്‍െറ പ്രചാരണത്തിന് സിനിമയുടെ സങ്കേതമുപയോഗിച്ചതും ശ്രദ്ധേയമായി. ബ്രിട്ടനിലെ ആളൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനില്‍ അകപ്പെട്ടുപോകുന്ന അമ്മയും കുഞ്ഞും അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. അവര്‍ക്ക് പോകാനുണ്ടായിരുന്ന ട്രെയിന്‍ പോയതോടെ അടുത്ത ട്രെയിന്‍ വരുന്നതുവരെയുള്ള 40 മിനിറ്റില്‍ അവിടെ നടക്കുന്ന സംഭവങ്ങളാണ് നാടകത്തിലുള്ളത്. ഒരു അപരിചിതന്‍ അവിടെയത്തെുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും സസ്പെന്‍സും നാടകീയത നിറച്ചുകൊണ്ടാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് പാമ്പള്ളിയുടെ ചാപ്പ, ബോര്‍ഡര്‍ പരമു എന്നീ നാടകങ്ങളടങ്ങിയ പുസ്തകം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി എ. ശാന്തകുമാരന് നല്‍കി പ്രകാശനം ചെയ്തു. പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പോള്‍ കല്ലാനോട്, ശരത് ബാബു തച്ചമ്പാറ, സന്ദീപ് പാമ്പള്ളി എന്നിവര്‍ സംസാരിച്ചു. സന്ദീപ് പാമ്പള്ളി സംവിധാനംചെയ്ത ലാടം എന്ന ഹ്രസ്വചിത്രത്തിന്‍െറ അണിയറപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. അനുശ്രീ അശോക്, ജിന്‍സി ജിയോ, പീലി പാമ്പള്ളി, വൈശാഖ് ഭാസ്കര്‍, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ക്കൊപ്പം സംവിധായകനായ സന്ദീപ് പാമ്പള്ളിയും കഥാപാത്രങ്ങളായി അരങ്ങിലത്തെി.
Show Full Article
TAGS:LOCAL NEWS 
Next Story