Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2016 3:51 PM IST Updated On
date_range 17 Feb 2016 3:51 PM ISTകരിമ്പനത്തോട്ടിലേക്കുള്ള ഷട്ടര്‍ അടച്ചു : മലിനജലത്തിന്‍െറ ദുരിതംപേറി വ്യാപാരികള്‍
text_fieldsbookmark_border
വടകര: പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തുള്ള മുഴുവന്‍ മലിനജലവും ഒഴുക്കിവിടുന്ന കരിമ്പനത്തോട്ടിലെ ഷട്ടര്‍ അടച്ചത് സമീപത്തെ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും വിനയായി. നേരത്തേതന്നെ ഷട്ടര്‍ വല്ലപ്പോഴും തുറക്കുന്ന പതിവുണ്ടെങ്കിലും അടുത്തകാലത്തായി പൂര്‍ണമായും അടച്ചിടുന്ന സാഹചര്യമാണുള്ളത്. ഷട്ടര്‍ തുറക്കുന്നത് കരിമ്പനത്തോടിന്‍െറ സമീപവാസികള്‍ക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇവരുടെ പ്രതിഷേധം കണക്കിലെടുത്താണ് പൂര്‍ണമായും അടച്ചിടുന്നത്. കരിമ്പനത്തോടിന്‍െറ സമീപവാസികള്‍ക്ക് ദുര്‍ഗന്ധത്തിനുപുറമെ ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. വലിയതോതിലുള്ള കൊതുകുശല്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഷട്ടര്‍ പൂര്‍ണമായും അടച്ചത്. ഇതോടെ, ഷട്ടറിനിപ്പുറം മലിനജലം നിറഞ്ഞുകിടക്കുകയാണ്. ഷട്ടര്‍ തുറക്കാത്തപക്ഷം വരുംദിവസങ്ങളില്‍ നാരായണനഗരം ഭാഗത്തെ മിക്ക കടകള്‍ക്കകത്തേക്കും മലിനജലം കയറുന്ന അവസ്ഥയാണുണ്ടാവുകയെന്നാണ് ആക്ഷേപം. എല്ലായിടത്തും കൊതുകുപരത്തുന്ന രോഗഭീതിയാണുള്ളത്. നിവലില്‍, വടകര നഗരസഭയിലെ തുറന്നിട്ട അഴുക്കുചാലുകളും മറ്റും അനിയന്ത്രിതമായി കൊതുകു പെരുകുന്ന ഇടങ്ങളായി മാറിയിരിക്കയാണ്. ഇത്തരം സാഹചര്യം ഇല്ലാതാക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭക്കു കഴിഞ്ഞിട്ടില്ളെന്നാണ് ആക്ഷേപം. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകുകയാണ്. കൊതുകുനശീകരണത്തിന്‍െറ ചുമതലയുള്ള നഗരസഭാ ആരോഗ്യവിഭാഗവും ഫൈലേറിയ യൂനിറ്റും നോക്കുകുത്തിയാണ്. കഴിഞ്ഞകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രാപ്പകല്‍ വ്യത്യാസമില്ലാതെ കൊതുകുകളുടെ പിടിയിലാണ് നഗരം. ഉറവിട മാലിന്യനിര്‍മാര്‍ജനത്തിന്‍െറ പേരില്‍ ടൗണിലെ കടകളില്‍നിന്നും മറ്റുമുള്ള മാലിന്യനിര്‍മാര്‍ജനത്തില്‍നിന്നും നഗരസഭ പിന്‍വാങ്ങിയതോടെയാണിത്തരം അവസ്ഥ സംജാതമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനുപുറമെയാണ് കുടിവെള്ളക്ഷാമംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍. പല കച്ചവടക്കാരുടെ മുറികളിലും വെള്ളമില്ലാത്തതിനാല്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. പലയിടത്തും ഓവുചാലുകളില്‍ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. പുതിയതും പഴയതുമായ ബസ്സ്റ്റാന്‍ഡുകളുടെ പിന്നില്‍ മലിനജലം കെട്ടിക്കിടക്കുന്നു. കൊതുകിനെ തുരത്താന്‍ ഫോഗിങ് ഉള്‍പ്പെടെയുള്ള സംവിധാനം സാധാരണ ചെയ്യാറുണ്ടെങ്കിലും വടകര നഗരസഭക്ക് ഇക്കാര്യം അറിയില്ളെന്നാണ് നാട്ടുകാരുടെ പരിഹാസം. എന്നാല്‍, മരുന്നുതളിക്കുന്നുണ്ടെന്നാണ് നഗരസഭയുടെ അവകാശവാദം. കഴിഞ്ഞ വര്‍ഷം ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഷട്ടര്‍ തുറന്ന് കച്ചവടക്കാരുടെ പ്രതിഷേധം ഒതുക്കുന്ന സമീപനമാണ് നഗരസഭ കൈക്കൊണ്ടത്. എന്നാല്‍, കണ്ണടച്ച് ഇരുട്ടാക്കുന്ന പതിവുരീതി വേണ്ടെന്നാണ് കച്ചവടക്കാരുടെ നിലപാട്. ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വിഷയം അവതരിപ്പിക്കാനാണ് കച്ചവടക്കാരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story