Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2016 4:11 PM IST Updated On
date_range 9 Feb 2016 4:11 PM ISTജോയ് മാത്യുവിന്‍െറ ‘പൂനാരങ്ങ’ പ്രകാശനം ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: നിറഞ്ഞ സദസ്സിന് മുന്നില്‍ അഭിനയിക്കുകയെന്നത് ദൈവികമായ അനുഭവമാണെന്ന് നടന്‍ ജോയ് മാത്യു. കെ.പി. കേശവമേനോന്‍ ഹാളില്‍ തന്‍െറ അനുഭവ സമാഹാരമായ ‘പൂനാരങ്ങ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകം കാണാന്‍ ആളുകള്‍ വന്ന് ഹാളില്‍ സ്ഥലമില്ലാതെ തിരിച്ചുപോകുന്ന ഒരു കാലമാണ് താന്‍ സ്വപ്നം കാണുന്നത്. അഭിനയത്തിന്‍െറ അടിസ്ഥാന കേന്ദ്രം നാടകമാണെന്നും അദ്ദേഹം പറഞ്ഞു. ജോയ് മാത്യുവിന്‍െറ ജീവിതവും കലയും സൗഹൃദങ്ങളും നിരീക്ഷണങ്ങളും അടങ്ങിയ സമാഹാരമാണ് പുസ്തകം. എഴുപതുകള്‍ക്ക് ശേഷമുള്ള കേരളത്തിലെ കലാസാംസ്കാരിക പശ്ചാത്തലമാണ് പുസ്തകം വിവരിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍, പട്ടത്തുവിള, എ. അയ്യപ്പന്‍, കെ. ജയചന്ദ്രന്‍, സുരാസു, ജോണ്‍ എബ്രഹാം, പുനത്തില്‍ കുഞ്ഞബ്ദുല്ല എന്നിവരുമായുള്ള സൗഹൃദ നിമിഷങ്ങളും പുസ്തകം വിവരിക്കുന്നു. 18 വര്‍ഷം മുമ്പ് ജോയ് മാത്യു രചിച്ച ‘സങ്കടല്‍’ നാടക അവതരണവും നടന്നു. ഒരു വര്‍ഷം മുമ്പ് വിവാഹിതനായ നാടക കൃത്തിന്‍െറ മാനസിക ജീവിത വ്യവാഹാരമാണ് സങ്കടല്‍. കടലിനെ പറ്റി പല കഥാപാത്രങ്ങള്‍ പറയുന്നത് പലതരം കഥകള്‍. ഒടുവില്‍ അത് ജീവിതത്തെക്കുറിച്ച് തന്നെ വിശേഷണമായിത്തീരുന്നു. നായിക ഒരാള്‍തന്നെയായിരിക്കുമ്പോഴും കഥ പുരോഗമിക്കുമ്പോള്‍ നായകര്‍ മാറി വരുന്നു. നിറഞ്ഞ സദസ്സില്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍, മധുമാസ്റ്റര്‍, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരുടെ മുന്നില്‍ നാടകത്തിന്‍െറ പ്രദര്‍ശനം. കൊച്ചിയിലെ നാടക പരിശീലന കേന്ദ്രമായ സജീവ് നമ്പിയത്താണ് സംവിധാനം നിര്‍വഹിച്ചത്. റെയ്ന മറിയ, ദിപുല്‍മാത്യു, വിഷ്ണു, സനൂപ് പടവീടല്‍, മനു മാര്‍ട്ടിന്‍, ദീപക് ജയപ്രകാശ്, അമല്‍ദേവ് എന്നിവര്‍ അരങ്ങിലത്തെുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story