Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2016 5:43 PM IST Updated On
date_range 4 Feb 2016 5:43 PM ISTവടകര-തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസിന് സാധ്യത തെളിയുന്നു
text_fieldsbookmark_border
വടകര: കെ.എസ്.ആര്‍.ടി.സി വടകര-തൊട്ടില്‍പാലം ചെയിന്‍ സര്‍വിസിന് സാധ്യത തെളിയുന്നു. തൊട്ടില്‍പ്പാലം ഡിപ്പോയിലേക്ക് നാലു ലോഫ്ളോര്‍ ബസുകള്‍ പുതുതായി അനുവദിച്ചിരിക്കയാണ്. ഇത്, ഉപയോഗിച്ച് ചെയിന്‍ സര്‍വിസ് നടത്താന്‍ ഡിപ്പാര്‍ട്ടുമെന്‍റ് തലത്തില്‍ നീക്കം നടക്കുന്നുണ്ട്. സാധാരണഗതിയില്‍ 12 ബസുവേണം. ആറു ബസ് വീതം ഓരോ ഭാഗത്തേക്കും സര്‍വീസ് നടത്തുകയാണ് ചെയ്യുക. എന്നാല്‍, അത്തമൊരു കാത്തിരിപ്പിന് പകരം ഉള്ള ബസ് ഉപയോഗിച്ച് സര്‍വിസ് നടത്തണമെന്നാണ് പൊതുവായ ആവശ്യം. തൊട്ടില്‍പ്പാലം റൂട്ടിലെ യാത്രാപ്രശ്നം കണക്കിലെടുത്ത് ഏറെക്കാലമായി ചെയിന്‍ സര്‍വിസിനായുള്ള ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട്. ഗതാഗതമന്ത്രിമാര്‍ രണ്ടു തവണ പ്രഖ്യാപിച്ചിട്ടും യാഥാര്‍ഥ്യമായില്ല. ചെയിന്‍ സര്‍വിസ് തുടങ്ങുമെന്ന് കഴിഞ്ഞ സര്‍ക്കാറിലെ ഗതാഗതമന്ത്രിമാരായ മാത്യു ടി. തോമസ്, ജോസ് തെറ്റയില്‍ എന്നിവര്‍ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണം യു.ഡി.എഫ് സര്‍ക്കാറും പലപ്പോഴായി വിഷയം ചര്‍ച്ചചെയ്തു. പദ്ധതി എങ്ങുമത്തെിയില്ല. ഈ പ്രഖ്യാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനു പിന്നില്‍ സ്വകാര്യബസ് ലോബിയുടെ സമ്മര്‍ദമാണെന്ന ആക്ഷേപം ശക്തമാണ്. രാവിലെയും വൈകീട്ടും വന്‍ തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്. യാത്രാക്ളേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളും മറ്റും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. തൊട്ടില്‍പ്പാലം-വടകര സര്‍വീസിനുപുറമെ പേരാമ്പ്ര-വടകര ചെയിന്‍ സര്‍വീസും അട്ടിമറിക്കപ്പെട്ടിരിക്കയാണ്. നാലുവര്‍ഷം മുമ്പാണ് രണ്ടു സര്‍വിസുകളും തുടങ്ങാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ശ്രമിച്ചത്. സാധ്യതാപഠനം നടത്തി സമഗ്ര റിപ്പോര്‍ട്ടും പെട്ടെന്നുതന്നെ സമര്‍പ്പിക്കപ്പെട്ടിരുന്നു. ബസുകള്‍ നിര്‍ത്തിയിടാന്‍ തൊട്ടില്‍പ്പാലം ഡിപ്പോയില്‍ സ്ഥലമില്ളെന്ന വിശദീകരണമാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. എന്നാല്‍, കൂടുതല്‍ സൗകര്യത്തോടെ തൊട്ടില്‍പ്പാലം ഡിപ്പോ പുതിയ സ്ഥലത്തേക്കുമാറ്റി. എന്നിട്ടും ചെയിന്‍ സര്‍വീസ് തുടങ്ങിയില്ല. ചെയിന്‍ സര്‍വിസ് തുടങ്ങുന്നതോടെ വലിയ രീതിയിലുള്ള വരുമാനമുണ്ടാകുമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. നിലവില്‍ സ്വകാര്യബസ് ലോബിയുടെ സര്‍വീസ് തോന്നിയപോലെയാണ് നടക്കുന്നത്. ഞായറാഴ്ചകളില്‍ സര്‍വിസുകള്‍ റദ്ദുചെയ്യുന്ന ബസുകള്‍ നിരവധിയാണ്. ഇതിനുപുറമെ രാത്രി ട്രിപ് ഒഴിവാക്കലും പതിവാണ്. രാത്രി എട്ടുമണിയോടെ വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തും. പിന്നീടുള്ളത് രാത്രി 9.30ന് വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന കക്കട്ട്-കൈവേലിക്കുള്ള കെ.എസ്.ആര്‍.ടി.സിയും ബംഗളൂരു ബസും മാത്രമാണ്. ഈ സാഹചര്യത്തില്‍ വടകര ടൗണിലെ കച്ചവടസ്ഥാപനങ്ങളിലേതുള്‍പ്പെടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്. ദേശീയപാതയില്‍ രാത്രി വൈകിയും സ്വകാര്യ ബസുകളുണ്ട്. എന്നാല്‍, രാത്രി വൈകി എത്തുന്ന വടകര-തൊട്ടില്‍പ്പാലം റൂട്ടിലേക്കുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ നട്ടം തിരിയുകയാണ്. പഴയകാലത്ത് വടകര ടൗണ്‍സര്‍വിസ് ഉണ്ടായിരുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഇത്. ഇത്തരം സ്ഥലങ്ങളിലെല്ലാം സമാന്തര സര്‍വിസ് വ്യാപകമാണിപ്പോള്‍. എന്നാല്‍, സന്ധ്യയാവുന്നതോടെ ഇവരും സര്‍വിസ് നിര്‍ത്തും. ഇത് സാധാരണക്കാരനെ പ്രയാസത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെയിന്‍ സര്‍വിസിനായുള്ള ആവശ്യം പ്രസക്തമാകുന്നത്. പുതിയ സാധ്യത മുതലാക്കാന്‍ ജനപ്രതിനിധികളും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story