Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2016 5:18 PM IST Updated On
date_range 1 Dec 2016 5:18 PM ISTപൊലീസ് അസോസിയേഷന്‍െറ പണപ്പിരിവ്: സേനയില്‍ ഭിന്നത രൂക്ഷം
text_fieldsbookmark_border
കോഴിക്കോട്: പൊലീസ് അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ട ഭിന്നത രൂക്ഷമായി. ഭരണാനുകൂല സംഘടനകള്‍ നേതൃത്വം നല്‍കുന്ന പൊലീസ് അസോസിയേഷന്‍, ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലെ പണപ്പിരിവിനെതിരെയാണ് സേനയില്‍ മുറുമുറുപ്പ് തുടങ്ങിയത്. സിറ്റി പൊലീസ് കമീഷണറുടെ അനുമതിയില്ലാതെയാണ് പിരിവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ അനുമതിയോടെയെന്ന് ഭരണസമിതി ഭാരവാഹികളും പറയുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും യൂനിറ്റുകളിലും അസോസിയേഷന്‍ ജില്ല മെംബര്‍മാര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് രസീത് നല്‍കാതെയും മേലുദ്യോഗസ്ഥരില്‍നിന്ന് അനുവാദം വാങ്ങാതെയും പണം പിരിക്കുന്നതായാണ് ആരോപണം. അസോസിയേഷന് പിരിവ് നടത്തണമെങ്കില്‍ ജില്ല പൊലീസ് മേധാവിയുടെ അനുവാദത്തോടെ വില്ലിങ് നല്‍കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് രസീത് നല്‍കി മാത്രമേ പണപ്പിരിവ് നടത്താന്‍ അനുവാദമുള്ളൂ. എന്നാല്‍, കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ ഓണാഘോഷ പരിപാടിക്ക് പണം തികഞ്ഞില്ളെന്നതിനാല്‍ 150 രൂപയും ജില്ല പഞ്ചായത്തിന്‍െറ സ്നേഹസ്പര്‍ശം പരിപാടിക്ക് 50 രൂപ മുതലുള്ള തുകയും നല്‍കണമെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്. രണ്ട് പിരിവുകള്‍ക്കും രസീത് നല്‍കാതെയാണ് പണം ഈടാക്കുന്നതെന്നും സേനാംഗങ്ങള്‍ പറയുന്നു. സ്നേഹസ്പര്‍ശം പരിപാടിക്ക് ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ എല്ലാ വീട്ടില്‍നിന്നും പിരിവ് നടത്തുന്നതിനാല്‍ തങ്ങള്‍ ഇരട്ട പിരിവ് കൊടുക്കേണ്ട അവസ്ഥയിലാണെന്നാണ് പൊലീസുകാര്‍ പറയുന്നത്. അസോസിയേഷന്‍ നടത്തുന്ന പിരിവില്‍ പണം കൊടുത്തില്ളെങ്കില്‍ സ്ഥലമാറ്റം അടക്കം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പലരും പേടിച്ച് പണം കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും പൊലീസുകാര്‍ പറയുന്നു. അതേസമയം, കമീഷണറുടെ അനുമതിയോടെയാണ് പിരിവെന്നും ഓണാഘോഷ പരിപാടിയുടെ പേരില്‍ മുന്‍ ഭരണസമിതി നടത്തിയ ക്രമക്കേടാണ് പിരിവിന് കാരണമെന്നും ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികള്‍ പറയുന്നു. നിലവിലെ ഭരണസമിതി അധികാരമേല്‍ക്കുന്ന സമയത്ത് കമ്മിറ്റിയുടെ കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം ഉപയോഗിച്ചാണ് ഓണാഘോഷ പരിപാടി നടത്തിയത്. മുന്‍ ഭരണസമിതിയാണ് അതിന് മേല്‍നോട്ടം വഹിച്ചത്. അവര്‍ 3.6 ലക്ഷത്തിന്‍െറ വരവ് ചെലവ് കണക്കാണ് സമര്‍പ്പിച്ചത്. ഓണാഘോഷ പരിപാടിയുടെ സ്വാഗതസംഘം കഴിഞ്ഞ ആഴ്ചയാണ് പിരിച്ചുവിട്ടത്. നേരത്തേ പിരിച്ച പണം കമ്മിറ്റി അംഗങ്ങളില്‍നിന്ന് ശേഖരിക്കുന്നതിനോടൊപ്പം പിരിവ് നടത്താതിരുന്ന കുന്ദമംഗലം, ഫറോക്ക് സ്റ്റേഷനുകളില്‍നിന്നുള്ള പിരിവുമാണ് ഇപ്പോള്‍ നടന്നത്. ഇതിന് നേരത്തേ കമീഷണറുടെ അനുമതി ലഭിച്ചതാണെന്നും അവര്‍ പറയുന്നു. സ്നേഹ സ്പര്‍ശം പദ്ധതിക്കായി പൊലീസുകാരുടെ ശമ്പളത്തില്‍നിന്ന് 50 രൂപ വീതം പിരിക്കാന്‍ കമീഷണറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ജില്ല പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സര്‍വിസ് സംഘടനകള്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് 2000 പൊലീസുകാരില്‍നിന്ന് 50 രൂപ വീതം ഈടാക്കി ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറയുന്നു. കൂടാതെ മരണപ്പെട്ട രണ്ട് പൊലീസുകാര്‍ക്കുള്ള ധനസഹായമായി 250 രൂപ വീതമുള്ള പിരിവ് നടക്കുന്നതായും ഭരണസമിതി അംഗങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story