Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2016 4:27 PM IST Updated On
date_range 21 Aug 2016 4:27 PM ISTതെരുവുനായ ശല്യം രൂക്ഷം; വന്ധ്യംകരണ നടപടി എങ്ങുമത്തെിയില്ല
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടും വന്ധ്യംകരണ നടപടി എങ്ങുമത്തെിയില്ല. തെരുവുനായ നിയന്ത്രണത്തില്‍ തദ്ദേശ ഭരണകൂടങ്ങളും സംസ്ഥാന സര്‍ക്കാറും അവലംബിച്ച നിഷേധാത്മക നടപടിക്കെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു. പലയിടത്തും നായ കടിച്ച് കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടും കാര്യക്ഷമമായ നടപടി ഉണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം വളര്‍ത്തു നായകള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയെങ്കിലും ഏറ്റവും അപകടകാരികളായ തെരുവുനായകളുടെ കാര്യത്തില്‍ കാര്യക്ഷമമായ തീരുമാനം കൈക്കൊണ്ടില്ല. വന്ധ്യകരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് പ്രധാന കാരണം. ജില്ലയില്‍ ആവശ്യത്തിന് നായ പിടുത്തക്കാരില്ലാത്തതും മറ്റ് ജില്ലയില്‍നിന്ന് വിദഗ്ധരെ എത്തിക്കാനുള്ള ബുദ്ധിമുട്ടുമാണ് പഞ്ചായത്ത് ഭരണസമിതികള്‍ തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. വെറ്ററിനറി ആശുപത്രിയില്‍ വന്ധ്യംകരണം നടത്തിയാല്‍ നായകളെ നാലഞ്ച് ദിവസം ആശുപത്രി പരിസരത്തുതന്നെ കൂടുകളില്‍ സൂക്ഷിക്കണം. ഇതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ജില്ലയില്‍തന്നെ നിരവധി വെറ്ററിനറി ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വന്ധ്യംകരണവുമായി എങ്ങനെ സഹകരിക്കുമെന്നാണ് അവരുടെ ചോദ്യം. ജില്ലാ ഭരണകൂടം വളര്‍ത്തുനായകള്‍ക്ക് രജിസ്ട്രേഷനും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, തെരുവുനായകളുടെ വന്ധ്യംകരണമോ മറ്റ് ക്രിയാത്മക നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല. നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍, ആശുപത്രി വളപ്പുകള്‍, ഒഴിഞ്ഞ പ്രദേശങ്ങള്‍ തുടങ്ങി എല്ലായിടത്തും അപകടകാരികളായ നായശല്യം രൂക്ഷമാണ്. പലയിടത്തും ഇവ ആക്രമണം അഴിച്ചുവിടുന്നുമുണ്ട്. മൃഗസംരക്ഷണവകുപ്പിന്‍െറ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും ആഗസ്റ്റ് 10 മുതല്‍ 25 വരെ പ്രതിരോധകുത്തിവെപ്പ് നടത്താന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. കുത്തിവെപ്പ് നടത്തിയതിനുശേഷം നായകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. ഇതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ഇതിനാവശ്യമായ മരുന്നും സിറിഞ്ചും വാക്സിനേറ്റര്‍മാരെയും മൃഗസംരക്ഷണവകുപ്പ് ലഭ്യമാക്കും. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. ജില്ലയില്‍ തെരുവുനായ്ക്കളുടെ ശല്യം തടയാനും പേവിഷബാധ തടയാനുമുള്ള പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അധികൃതര്‍ പറയുന്നു. പ്രതിമാസം 20,000 രൂപ വരെ വേതനം നല്‍കി നായപിടിത്തക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും പദ്ധതിയുണ്ട്. ശസ്ത്രക്രിയയും വാക്സിനേഷനും കഴിഞ്ഞ് ആവശ്യമായ പരിചരണം കഴിഞ്ഞാല്‍ നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുവിടുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story