Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2016 6:16 PM IST Updated On
date_range 11 Aug 2016 6:16 PM ISTവിദ്യാര്‍ഥികളോട് മോശമായി പെരുമാറിയാല്‍ ബസ് പെര്‍മിറ്റ് പോകും
text_fieldsbookmark_border
കോഴിക്കോട്: ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറുന്നപക്ഷം ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കുകയും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. വിദ്യാര്‍ഥികള്‍ക്കുനേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തത് കാരണം തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടതെന്ന് കലക്ടര്‍ പറഞ്ഞു. കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുക, മറ്റുള്ളവര്‍ കയറുന്നതുവരെ അവരെ പുറത്തുനിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവര്‍ക്കായി സീറ്റില്‍നിന്ന് എഴുന്നേല്‍പിക്കുക, മോശമായി സംസാരിക്കുക, വഴിയില്‍ ഇറക്കിവിടുക തുടങ്ങി ഏതെങ്കിലും രീതിയിലുള്ള വിവേചനം ശ്രദ്ധയില്‍പെടുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മുതിര്‍ന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ യാത്രക്കാരെ വിവേചനപരമായി കാണുന്നത് പെര്‍മിറ്റ് നിയമത്തിന്‍െറ ലംഘനമാണ്. കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതു മൂലമുണ്ടാവുന്ന നഷ്ടം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബസ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും കലക്ടര്‍ പറഞ്ഞു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ബസുകളില്‍ സമീപ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ആദ്യമേ കയറിയിരിക്കുന്നത് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. മറ്റെവിടെയും വിദ്യാര്‍ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത് കയറ്റുന്നരീതി അനുവദിക്കില്ളെന്നും കലക്ടര്‍ പറഞ്ഞു. ജീവനക്കാര്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബസുടമകള്‍ക്ക് ബാധ്യതയുണ്ട്. ഒരു ബസില്‍നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ടവരെ മറ്റൊരു ബസില്‍ ജോലിക്കുനിര്‍ത്തുന്നത് ഒഴിവാക്കണം. മത്സര ഓട്ടം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയും കര്‍ശന നടപടികളെടുക്കാന്‍ പൊലീസ്, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ, കോഴിക്കോട് ആര്‍.ടി.ഒ സി.ജെ. പോള്‍സണ്‍, വടകര ആര്‍.ടി.ഒ ടി.സി. വിനേഷ്, ബസുടമ-വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story