Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2016 7:39 PM IST Updated On
date_range 9 Aug 2016 7:39 PM ISTവടകര സാന്‍ഡ്ബാങ്ക്സിലെ വികസനപ്രവൃത്തി നിലച്ചു
text_fieldsbookmark_border
വടകര: ടൂറിസ്റ്റ് കേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്സില്‍ ആസൂത്രണം ചെയ്ത വികസനപ്രവൃത്തികള്‍ നിലച്ചു. രണ്ടാംഘട്ട വികസനപ്രവൃത്തികളാണ് അവസാനഘട്ടത്തിലത്തെിനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവില്‍ നടക്കുന്ന വികസനപ്രവൃത്തിയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രാദേശികമായി ഉയര്‍ന്നുവന്ന എതിര്‍പ്പുമൂലം മുടങ്ങുകയായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിക്കുകയും യു.ഡി.എഫിന്‍െറ കാലത്ത് ഇഴഞ്ഞുനീങ്ങുകയും ചെയ്ത പ്രവൃത്തിയാണ് നിലച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായുള്ള വികസനപ്രവൃത്തികളാണ് സാന്‍ഡ്ബാങ്ക്സില്‍ ആസൂത്രണം ചെയ്തത്. ഒന്നാം ഘട്ടത്തില്‍ 94 ലക്ഷവും രണ്ടാം ഘട്ടത്തില്‍ 90 ലക്ഷവും മുടക്കിയുള്ള പ്രവൃത്തികളാണ് ലക്ഷ്യമിട്ടത്. കഫറ്റീരിയ, ശുചിമുറികള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ണമല്ല. ഇതിനിടെ, സാന്‍ഡ്ബാങ്ക്സിന്‍െറ വികസനപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം ശക്തമാണ്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കടലും പുഴയും സംഗമിക്കുന്ന തീര സൗന്ദര്യം ആസ്വദിക്കാനും ഏറെ സൗകര്യമുണ്ടെന്നതാണിവിടത്തെ പ്രത്യേകത. നേരത്തേ പതിച്ച ടൈലുകള്‍ പലതും പൊളിഞ്ഞുകിടക്കുകയാണിപ്പോള്‍. കുടിവെള്ള കണക്ഷനില്ലാത്തതും പോരായ്മയാണ്. കാസ്റ്റ് അയേണ്‍ വിളക്കുകാലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും ബള്‍ബുകളില്ല. നടപ്പാതയോട് ചേര്‍ന്നുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം, തനിമ നിലനിര്‍ത്തി സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവിലുള്ള കെട്ടിടം അപകടത്തിന് വഴിവെക്കുന്ന സ്ഥിതിയിലാണ്. രാത്രിയില്‍ സാമൂഹിക വിരുദ്ധ ശല്യവും ഏറിവരുകയാണ്. ആറുമാസമായി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലൈഫ് ഗാര്‍ഡാണുണ്ടായിരുന്നത്. നേരത്തേയുണ്ടായിരുന്നയാള്‍ മറ്റൊരു ജോലി കിട്ടി പോയ സാഹചര്യത്തിലാണിവിടെ ഒഴിവുവന്നത്. ആഗസ്റ്റ് ഒന്നുമുതല്‍ ഒരാളെകൂടി നിയമിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ രണ്ട് ലൈഫ് ഗാര്‍ഡ് മതിയാവില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഇത്തരക്കാര്‍ കടലില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നത് ഏറെ അപകടസാധ്യതയാണുണ്ടാക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഇവിടെ ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. ഇത്തരം, സാഹചര്യത്തില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങള്‍ ഒന്നുംതന്നെ ഇവിടെയില്ല. ഇതിനുപുറമെ ടോയ്ലറ്റ് സൗകര്യമില്ലാത്തത് ഏറെ വിമര്‍ശത്തിനിടയാക്കുകയാണ്. താലൂക്കിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും അവഗണനമാത്രമാണ് സാന്‍ഡ്ബാങ്ക്സ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story