Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2016 7:50 PM IST Updated On
date_range 6 Aug 2016 7:50 PM ISTബീച്ച് റോഡില്‍ കാല്‍നട പേടിസ്വപ്നം
text_fieldsbookmark_border
കോഴിക്കോട്: കോതി തീരദേശപാത തുറന്നതോടെ തിരക്കൊഴിയാത്ത സൗത് ബീച്ച് റോഡില്‍ അശാസ്ത്രീയ പാര്‍ക്കിങ്ങും അനധികൃതമായി സാധനങ്ങള്‍ കൊണ്ടിടുന്നതും കാരണം ഗതാഗതക്കുരുക്ക്. ഇവക്കിടയില്‍ അലഞ്ഞുതിരിയുന്ന തെരുവ് നായകളും കൂടിയാകുമ്പോള്‍ നിരത്ത് കാല്‍നടയാത്രക്കാരുടെ പേടി സ്വപ്നമായി മാറി. മുഹമ്മദലി കടപ്പുറം ജങ്ഷനും രക്തസാക്ഷി മണ്ഡപത്തിനുമിടയില്‍ തലങ്ങും വിലങ്ങും ലോറികള്‍ നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നടക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. കുറ്റിച്ചിറ, കുണ്ടുങ്ങല്‍, കോതി ഭാഗത്തേക്ക് സ്ത്രീകളും സ്കൂള്‍ കുട്ടികളുമടക്കം നിരവധിയാത്രക്കാര്‍ നടക്കുന്ന പാതയാണിത്. ബീച്ചിലേക്ക് തെക്കു ഭാഗത്തു നിന്ന് വരുന്നവര്‍ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. നഗരത്തില്‍ ഏറ്റവുമധികം ഇരു ചക്ര വാഹനങ്ങള്‍ കടന്നുപോവുന്ന വഴി കൂടിയാണിത്. പലപ്പോഴും ജീവന്‍ പണയം വെച്ചാണ് ആളുകള്‍ ഇതുവഴി നടക്കുന്നത്. ഏതു നിമിഷവും വാഹനം വന്നിടിക്കുമെന്ന സ്ഥിതി. വലിയങ്ങാടിയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്നവയടക്കം കൂറ്റന്‍ ചരക്കുലോറികള്‍ നിര്‍ത്തിയിടുന്നത് ഈ റോഡിലാണ്. നഗരത്തില്‍ ലോറി പാര്‍ക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ലാത്തതാണ് മുഖ്യ പ്രശ്നം. പാര്‍ക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ക്ക് കീഴില്‍പോലും ലോറി നിര്‍ത്തേണ്ടി വരുന്നു. പ്ളാസ്റ്റിക്കും ആക്രിസാധനങ്ങളും കൊണ്ടിടാനുള്ള നഗരത്തിലെ പ്രധാന കേന്ദ്രമായി സൗത് ബീച്ച് റോഡ് മാറി. ഇവിടെയുള്ള ബസ്സ്റ്റോപ്പില്‍പോലും നില്‍ക്കാന്‍ ഇടമില്ലാത്തവിധം ആക്രിസാധനങ്ങളാണ്. ഇവക്കിടയിലുള്ള ആളൊഴിഞ്ഞ വെളിമ്പ്രദേശങ്ങളും കടപ്പുറവും തെരുവു നായ്ക്കളുടെ പ്രധാന താവളമായി മാറിയിട്ടുണ്ട്. കടല്‍ക്ഷോഭം തടയാന്‍ കൊണ്ടിട്ട കരിങ്കല്ലുകളിലാണ് നായ്ക്കൂട്ടങ്ങളുടെ പകല്‍വാസ കേന്ദ്രം. കുറ്റിച്ചിറ, കുണ്ടുങ്ങല്‍ തെരുവുകളില്‍ കൂട്ടമായി എത്തുന്ന നായ്ക്കളുടെ വിശ്രമ സങ്കേതമായാണ് ബീച്ച് റോഡ് മാറിയത്. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന ചരക്കു ലോറികളും വലിയങ്ങാടിയിലത്തെുന്ന വണ്ടികളും കടന്നുപോകുന്ന നഗരത്തിലെ പ്രധാന വഴിയിലാണ് ദുരവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story