Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോട്ടലുകളില്‍ മലിനജലം...

ഹോട്ടലുകളില്‍ മലിനജലം ഉപയോഗിക്കുന്നതായി പരാതി

text_fields
bookmark_border
നാദാപുരം: കല്ലാച്ചി കോടതി റോഡിലെ സ്വകാര്യ വ്യക്തിയുടെ കിണറിലെ മാലിന്യം കലര്‍ന്ന ജലം ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്നതായി പരാതി. കോടതിയുടെ മുന്‍വശത്തെ പറമ്പിലെ കിണറില്‍ നിന്നാണ് ആ മേഖലയില്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ആള്‍മറ തകര്‍ന്നതിനാല്‍ പറമ്പിലെ മലിനജലം കിണറിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഈ കിണറില്‍നിന്ന് നിരവധി കടകളിലേക്ക് മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. കിണറിലെ വെള്ളമാകട്ടെ കലങ്ങിയ നിലയിലാണ്. നിരവധി തവണ ഇക്കാര്യം കടയുടമകളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഈ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story