Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2016 4:11 PM IST Updated On
date_range 28 April 2016 4:11 PM ISTനഗരത്തില്‍ സുരക്ഷാ മാനദണ്ഡമില്ലാത്ത കെട്ടിടങ്ങള്‍ നിരവധി
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ക്കൊന്നും കാര്യക്ഷമമായ സുരക്ഷാ മുന്‍കരുതലുകളില്ളെന്ന് ഫയര്‍ഫോഴ്സിന്‍െറ കണ്ടത്തെല്‍. ഇത്തരം കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന് കത്തു നല്‍കാനാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ തീരുമാനം. ഞായറാഴ്ച പാവമണി റോഡിലെ ലുലു ഗോള്‍ഡിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തിലെ ബഹുനില കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടത്തെല്‍. തിങ്കളാഴ്ച മുതല്‍ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞുള്ള ബഹുനില പരിശോധനക്ക് തുടക്കമിട്ടതായി അഡീഷനല്‍ ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. നഗരത്തിലെ മിക്ക ബഹുനില കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് മതിയായ സുരക്ഷയില്ലാതെയണ്. തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും പറ്റാത്ത സ്ഥിതിയാണ് കെട്ടിടങ്ങള്‍ക്ക്. കെട്ടിടത്തിലെ ജനലുകളും മറ്റും അടച്ചുറപ്പിച്ചാണ് നിര്‍മാണം. തീപിടിത്തമുണ്ടായാല്‍ വെള്ളം അകത്തേക്ക് അടിക്കാന്‍ സൗകര്യമില്ല. പ്രത്യേക സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 20ഓളം കെട്ടിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ല. അടിയന്തര വാതിലുകളും അടക്കം അടച്ചുപൂട്ടിയ നിലയിലാണ് മിക്ക കെട്ടിടങ്ങളും. പലയിടത്തും ഗ്യാസ് സിലിണ്ടള്‍ ഉള്‍പ്പൈടെയുള്ള നിരോധിത വസ്തുക്കള്‍ കൂട്ടിയിട്ടതും സുരക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. ലുലു ഗോള്‍ഡിലെ തീപിടിത്തത്തിനിടെ ഏറ്റവും പരിഭ്രാന്തിപരത്തിയത് അകത്ത് സൂക്ഷിച്ച പാചകവാതക സിലിണ്ടറുകളായിരുന്നു. മണിക്കൂറുകളുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്ക് സിലിണ്ടറുകള്‍ പുറത്തത്തെിക്കാനായത്. ലുലു ഗോള്‍ഡിന്‍െറ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കാന്‍ അനുമതിയില്ല. കെട്ടിടത്തിന്‍െറ റൂഫ് ടോപ് ആണ് ഷീറ്റ് വെച്ച് മറച്ച് കാന്‍റീന്‍ ആക്കി മാറ്റിയത്. കോര്‍പറേഷനില്‍നിന്ന് സ്വര്‍ണക്കട നടത്താന്‍ വേണ്ടി മാത്രം അനുമതി വാങ്ങിയ ഉടമ അനധികൃതമായിട്ടാണ് ഇവിടെ കാന്‍റീന്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആറു മാസം മുമ്പ് നഗരത്തിലെ 200ഓളം കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും അരുണ്‍ ഭാസ്കര്‍ പറഞ്ഞു. നോട്ടീസ് നല്‍കിയിട്ടും കെട്ടിട ഉടമകള്‍ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. പെര്‍മിറ്റ് രാജ് നിയമപ്രകാരം ബഹുനില കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്സിന്‍െറ എന്‍.ഒ.സി വേണമെന്നുണ്ടെങ്കിലും സംസ്ഥാനത്ത് അത് നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നയം. പെര്‍മിറ്റ് സംബന്ധിച്ച് ഫയര്‍ഫോഴ്സിന് നടപടി എടുക്കാന്‍ സാധിക്കാത്തതിനാല്‍ നോട്ടീസ് നല്‍കിയ കെട്ടിടങ്ങളുടെ പെര്‍മിറ്റ് പുന$പരിശോധിക്കണമെന്ന് കോര്‍പറേഷനോട് ആവശ്യപ്പെടാനാണ് ഫയര്‍ഫോഴ്സിന്‍െറ തീരുമാനം. ഇതിന് പുറമെ ഇത്തരം കെട്ടിടങ്ങളെക്കുറിച്ച് ജില്ലാ കലക്ടര്‍ക്കും മറ്റ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സ്ഥാപനത്തിനുണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഉടമ നല്‍കേണ്ട വിവരം ഇതുവരെ ഫയര്‍ ഫോഴ്സിന് കൈമാറിയിട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന വസ്തുക്കളുടെ കണക്ക് ലഭിച്ചതിനു ശേഷം മാത്രമേ നാശനഷ്ട കണക്ക് നിശ്ചയിക്കാന്‍ കഴിയൂ എന്നാണ് ഫയര്‍ഫോഴ്സ് അറിയിച്ചത്. ഫയര്‍ഫോഴ്സിന്‍െറ കണക്ക് ലഭിച്ചാലേ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story