Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2016 3:53 PM IST Updated On
date_range 3 April 2016 3:53 PM ISTശരി വിളിച്ചുപറയാനാകണം –ജസ്റ്റിസ് ബി. കെമാല്‍ പാഷ
text_fieldsbookmark_border
കോഴിക്കോട്: ശരിയെന്ന് വിശ്വസിക്കുന്ന കാര്യം വിളിച്ചുപറയാനാകുന്നില്ളെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ളെന്ന് ഹൈകോടതി ജഡ്ജി ബി. കെമാല്‍ പാഷ. എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയെന്ന് തോന്നുന്ന കാര്യം ചങ്കൂറ്റത്തോടെ പറയുന്നതാണ് സത്യസന്ധത. ശരിയല്ളെന്ന് വിശ്വസിക്കുന്നത് വിളിച്ചുപറയാനും പാടില്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പലതും പത്രങ്ങളില്‍ വരുന്നുണ്ട്. ഇത് ഒരുപക്ഷേ വായനക്ഷമത കൂട്ടാനുള്ള പൊടിക്കൈയാകാം. അതും ചിലപ്പോള്‍ പത്രധര്‍മത്തിന്‍െറ ഭാഗമാകാമെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പലപ്പോഴും ഉദ്ദേശിച്ചതിന് വിപരീതമായി വാര്‍ത്ത വരുന്ന രീതിയാണ്. പ്രവാചകന്‍ പറഞ്ഞത്, തന്‍െറ വാക്കുകൊണ്ട് ദു$ഖിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും നിശ്ശബ്ദതകൊണ്ട് ദു$ഖിക്കേണ്ടിവന്നിട്ടില്ല എന്നാണ്. അതുപോലെയാകുന്നുണ്ട് കാര്യങ്ങള്‍. ഖുര്‍ആനില്‍ വിശ്വസിക്കുന്നതുപോലെ ഇന്ത്യന്‍ ഭരണഘടനയിലും ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തില്‍ നിന്നേ എനിക്ക് സംസാരിക്കാനാവൂ. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയാറാകണം. ഒരാളെ എളുപ്പം നല്ലതും ചീത്തയുമാക്കാന്‍ എഴുത്തിനാകും. വടക്കന്‍കഥയിലെ ചന്തു വില്ലനാണെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ അടിക്കുന്ന സ്ഥിതിയാക്കിയത് എം.ടിയുടെ എഴുത്തും മമ്മൂട്ടിയുടെ അഭിനയവുമാണ്. എഴുതിയാല്‍ മാത്രം പോരാ അത് വായിക്കാനാവുന്നതുമാകണം. എഴുത്തും പ്രസംഗവും ആത്മാര്‍ഥതയുള്ളതാണെങ്കിലേ അത് വിളിച്ചുപറയാനുള്ള ശക്തിയുണ്ടാവുകയുള്ളൂവെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. പോപുലര്‍ ഓട്ടോ മൊബൈല്‍സ് സ്ഥാപകന്‍ കെ.പി. പോളിന്‍െറ ജീവചരിത്രം ‘അതികായന്‍‘ എഴുതിയ സജില്‍ ശ്രീധര്‍, ‘മായാവീഥി’യെന്ന ചെറുകഥാ സമാഹാരമെഴുതിയ പ്രഭാ രാജവല്ലി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. അഡ്വ. ടി.എം. വേലായുധന്‍ അധ്യക്ഷത വഹിച്ചു. സി.ഇ.വി. ഗഫൂര്‍, എം.വി. കുഞ്ഞാമ്മു, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.എ. സജ്ജന്‍, ഭാസി മലാപ്പറമ്പ്, പി.ആര്‍. നാഥന്‍, കെ.എഫ്. ജോര്‍ജ്, എ. സജീവന്‍, പീയൂഷ് നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു. എം.പി. ഇമ്പിച്ചഹമ്മദ് സ്വാഗതവും എന്‍.എ. റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story