Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിടപറഞ്ഞത് യാത്രകളുടെ...

വിടപറഞ്ഞത് യാത്രകളുടെ തോഴന്‍

text_fields
bookmark_border
കുറ്റ്യാടി: ഇന്നലെ വിടപറഞ്ഞ എ.കെ. കുഞ്ഞബ്ദുല്ലഹാജി മേഖലയിലെ ആദ്യകാല ഗള്‍ഫ് യാത്രികന്‍. യാത്രകള്‍ ഉന്മാദമായിരുന്ന സാധാരണക്കാരനായിരുന്നു ഇദ്ദേഹം. യാത്രക്ക് ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതിരുന്ന അദ്ദേഹം ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍വന്‍കരകളിലെ പത്തിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇളംപ്രായത്തില്‍ നാടുവിട്ട് കൊച്ചിയിലേക്കായിരുന്നു ആദ്യ യാത്ര. അവിടന്ന് മുംബൈയിലത്തെി. തുടര്‍ന്ന് ലോഞ്ചില്‍ ബഹ്റൈനിലേക്ക്. ലോഞ്ച് അപകടത്തില്‍പെട്ടതിനാല്‍ എങ്ങനെയോ രക്ഷപ്പെട്ടാണ് കരക്കണഞ്ഞതെന്നും കുഞ്ഞബ്ദുല്ല ഹാജി അനുസ്മരിക്കാറുണ്ടായിരുന്നു. അവിടെനിന്ന് ഇറാഖ് വഴി ഹജ്ജിനു പോയി. ഹജ്ജ് കഴിഞ്ഞ് ഇറാനിലേക്കുപോയി. നാട്ടിലേക്ക് തിരിക്കാതെ സൗദിയിലേക്ക് തിരിച്ചുപോയത്രെ. ചിലപ്പോള്‍ മരുഭൂമിയിലൂടെ കാല്‍നട യാത്രകള്‍. എണ്ണക്കമ്പനിയിലെ ജോലിക്കിടെയാണ് റഷ്യ, ജര്‍മനി, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story