Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2015 3:07 PM IST Updated On
date_range 29 Sept 2015 3:07 PM ISTകരിങ്കല്ലായ് ജി.എം.എല്‍.പി സ്കൂള്‍ ഓപണ്‍ സ്റ്റേജ് ഉദ്ഘാടന ചടങ്ങില്‍ വിവാദം
text_fieldsbookmark_border
ഫറോക്ക്: സ്കൂള്‍ പി.ടി.എ കമ്മിറ്റിയുമായി ആലോചിക്കാതെ ധിറുതിപിടിച്ച് പഞ്ചായത്ത് നിര്‍മിച്ച ഓപണ്‍ സ്റ്റേജ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് പി.ടി.എ പ്രസിഡന്‍റ് വിട്ടുനിന്നു. സ്കൂളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എ കമ്മിറ്റിയെ തഴഞ്ഞ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കോടമ്പുഴ കരിങ്കല്ലായ് ഐ.എം.എല്‍.പി സ്കൂളില്‍ നിര്‍മിച്ച ഓപണ്‍ സ്റ്റേജ് ഉദ്ഘാടനമാണ് പി.ടി.എ പ്രസിഡന്‍റിന്‍െറ ബഹിഷ്കരണത്തില്‍ കലാശിച്ചത്. സ്വാഗതവും അധ്യക്ഷസ്ഥാനവും ഉദ്ഘാടനവുമെല്ലാം പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരമാണ് നടന്നത്. പി.ടി.എക്കും സ്കൂള്‍ അധ്യാപകര്‍ക്കും ഒരു റോളും നല്‍കാതെ ഏകപക്ഷീയമായാണ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം. രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി.എം. പുഷ്പ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. അബ്ദുസ്സമദ്, വി.വി. സീനത്ത്, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ഹാജറാബീവി, കെ. ജമീല, പി.കെ. സുഹറ, പ്രധാനാധ്യാപകന്‍ ജോയ് ജോണ്‍, എം.കെ. മുഹമ്മദലി, കെ.പി. പോക്കര്‍കുട്ടി, ഇ. വേലുക്കുട്ടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം അധ്യക്ഷന്‍ ഗോപി കൊടക്കല്ലുപറമ്പ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story