Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2015 3:07 PM IST Updated On
date_range 29 Sept 2015 3:07 PM ISTകടലുണ്ടിക്കടവ് പാലത്തിന് മുകളിലെ റോഡ് നവീകരിക്കാന്‍ നടപടി
text_fieldsbookmark_border
വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടലുണ്ടിക്കടവ് പാലത്തിന് മുകളിലെ തകര്‍ന്ന റോഡ് നവീകരിക്കാന്‍ നടപടി. റോഡിന്‍െറ ശോച്യാവസ്ഥയെ കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് നവീകരിക്കാന്‍ നടപടി സ്വീകരിച്ചത്. പാലത്തിന് മുകളിലെ കുഴികളടച്ച് റോഡ് റീടാറിങ് നടത്താന്‍ 15 ലക്ഷം രൂപ അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു. അഴിമുഖത്തെ ഏറ്റവും നീളം കൂടിയ പാലം കൂടിയാണ് കടലുണ്ടിക്കടവിലേത്. കൂറ്റന്‍ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോവുന്നത്. പാലം ഒഴിവാക്കി ഇരുജില്ലയുടെ അതിര്‍ത്തിവരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. എന്നാല്‍, പാലത്തില്‍ മാത്രം ഒന്നും ചെയ്യാതെ അവഗണിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story