Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2015 4:50 PM IST Updated On
date_range 26 Sept 2015 4:50 PM ISTനാടിന് തണലായ ഉമ്മര്‍കോയക്ക് ജനസഞ്ചയം യാത്രാമൊഴി നല്കി
text_fieldsbookmark_border
കോഴിക്കോട്: സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായ പരപ്പില്‍ എന്‍. ഉമ്മര്‍കോയക്ക് യാത്രാമൊഴിയേകാന്‍ നാടൊന്നടങ്കമത്തെി. ബലിപെരുന്നാള്‍ ദിനത്തില്‍ വിയോഗവാര്‍ത്തയറിഞ്ഞ് സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവരാണ് പരപ്പിലിലേക്ക് ഒഴുകിയത്തെിയത്. വന്‍ജനാവലി മയ്യിത്ത് നമസ്കാരത്തിനത്തെിയതിനാല് എം.എം ജൂബിലി സ്കൂളിന്‍െറ മുറ്റത്തായിരുന്നു നമസ്കാരം. തൊട്ടടുത്ത വിശാലമായ ശാദുലി പള്ളിക്ക് ഉള്കൊള്ളാവുന്നതിലേറെയായിരുന്നു ജനസഞ്ചയം. എട്ടുമാസമായി ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു ഉമ്മര്‍കോയ. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു മരണം. കോഴിക്കോട്ടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലയില്‍ അദ്ദേഹം തന്‍േറതായ സംഭാവനകള്‍ നല്കി. നിരവധി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തണലായി വര്‍ത്തിക്കുന്ന ‘പരപ്പില്‍ യത്തീം ഫണ്ട്’ കൂട്ടായ്മക്ക് കഴിഞ്ഞ 12 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനത്തിരുന്ന് മികച്ച സേവനമാണ് അദ്ദേഹം നല്‍കിയത്. സംഘടനക്ക് കീഴിലെ 402ഓളം കുടംബങ്ങളില്‍ 102 കുടുംബങ്ങള്‍ക്ക് വീട് വെച്ചുകൊടുക്കുന്ന വലിയ പദ്ധതി പൂര്‍ത്തിയാവുന്നതിനിടെയാണ് ഉമ്മര്‍കോയയുടെ മരണം. കൊട്ടിഘോഷങ്ങളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനമാണ് കൂട്ടായ്മയുടെ പ്രത്യേകത. കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക കൂട്ടായ്മയിലെല്ലാം ഉമ്മര്‍കോയയുടെ പേരുണ്ടായിരുന്നു. മലഞ്ചരക്ക് വ്യാപാരമേഖലയിലും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിനിടെ മാനവികത വിഷയമാക്കി മൂന്ന് പുസ്തകങ്ങളും അദ്ദേഹം രചിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ഐ. ഷാനവാസ് എം.പി, കോഴിക്കോട് ഖാദി ഇമ്പിച്ചഹമ്മദ്, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, കോഴിക്കോട് വികസന അതോറിറ്റി ചെയര്മാന് എന്‍.സി. അബൂബക്കര്‍, പി.കെ. അഹമ്മദ്, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. ഹസന്‍കോയ, മലബാര്‍ ചേംബര്‍ പ്രസിഡന്റ് പി. മോഹനന്, ഡോ. കെ. മൊയ്തു, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പി.പി. ഇമ്പിച്ചിക്കോയ, കെ.യു.ആര്.ഡി.എഫ്.സി ചെയര്മാന് കെ. മൊയ്തീന്‍കോയ, കൗണ്‍സിലര്‍മാരായ മുസാഫര്‍ അഹമ്മദ്, അഡ്വ. അന്‍വര്‍, മുസ്ലിം ലീഗ് സംസഥാന സെക്രട്ടറി ടി.പി.എം. സാഹിര്‍, പി.വി. ഗംഗാധരന് എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story