Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2015 3:10 PM IST Updated On
date_range 24 Sept 2015 3:10 PM ISTസുമനസ്സുകളെ കണ്ണീരിലാഴ്ത്തി നേഹ യാത്രയായി
text_fieldsbookmark_border
കോഴിക്കോട്: ചാലപ്പുറം അച്യുതന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥിനിയും ചാലപ്പുറം തെക്കന്തൊടി സൈനുദ്ദീന്‍-സൈനബ ദമ്പതികളുടെ മകളുമായ കെ.പി. നേഹക്ക് (11) സഹപാഠികളും അധ്യാപകരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡി. കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നേഹക്ക് മാതാവിന്‍െറ വൃക്ക നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അച്യുതന് ഗേള്‍സിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും റെസി. അസോസിയേഷനുകളും ചാലപ്പുറം രക്ഷാസമിതിയും പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളും ചേര്‍ന്ന് രൂപവത്കരിച്ച ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക സമാഹരണത്തില്‍ വിദ്യാലയങ്ങളും സ്ഥാപനങ്ങളും നാട്ടിലെയും വിദേശത്തെയും വിവിധ സംഘടനകളും വ്യക്തികളും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു. നേഹ ചികിത്സാസഹായ സമിതിയുമായി സഹകരിച്ച വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും സമിതി ഭാരവാഹികള്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story