Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2015 3:12 PM IST Updated On
date_range 24 Sept 2015 3:12 PM ISTബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വികസനപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
കോഴിക്കോട്: ഒളവണ്ണ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കുകീഴിലെ ഗവേഷണ വികസനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്‍െറയും മലബാര്‍ അക്വാട്ടിക് ബയോപാര്‍ക് പദ്ധതിക്ക് തുടക്കമിടുന്നതിന്‍െറയും ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് ഒരുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ.എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും. ജലസസ്യങ്ങളാല്‍ സമ്പന്നമായ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പഠനഗവേഷണ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനുകീഴില്‍ റൂറല്‍ എംപവര്‍മെന്‍റ് ത്രൂ ടെക്നോളജിക്കല്‍ ഇന്‍റര്‍വെന്‍ഷന്‍ (റെറ്റി) എന്നപദ്ധതിയുടെയും ഇക്കോ സിസ്റ്റം സര്‍വിസിന്‍െറയും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story