Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 2:48 PM IST Updated On
date_range 22 Sept 2015 2:48 PM ISTവെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റിന് നേരെ ആക്രമണം
text_fieldsbookmark_border
പേരാമ്പ്ര: വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. മാധവന് നേരെ തിങ്കളാഴ്ച രാത്രി ആവള മഠത്തില്മുക്കില്വെച്ച് ആക്രമണം. പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െ വല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വരുമ്പോഴായിരുന്നു ബൈക്കിലത്തെിയ നാലംഗസംഘം ആക്രമണം നടത്തിയത്. മാധവന് മഠത്തില്‍മുക്കില്‍ പേരാമ്പ്രയിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ പന്നിമുക്കിലേക്കുള്ള ഒരു ബൈക്കിന് പിറകില്‍ കയറിയെങ്കിലും ബൈക്ക് തടഞ്ഞുനിര്‍ത്തുകയും ബൈക്കില്‍നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്തതായി പേരാമ്പ്ര പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന പ്രദേശത്തെ ചെങ്കല്‍ ക്വാറിക്കെതിരെ മാധവന് രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചെങ്കല്‍ ക്വാറി മാഫിയയാണ് ആക്രമണം നടത്തിയതെന്ന് മാധവന് പറഞ്ഞു. മാധവന് നേരെയുണ്ടായ ആക്രമണത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജനകീയസമരങ്ങളെ കൈയൂക്ക് കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കരുതെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്കി. വി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുബീര്‍ ചാലിക്കര, സി.കെ. ഖാലിദ്, എം.എം. ജാഫര്‍, ഷബീര്‍ അഹ്മദ്, പ്രകാശന് എരവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാധവന് നേരെ വധശ്രമമാണ് ഉണ്ടായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച 4.30ന് പേരാമ്പ്രയില്‍ പ്രതിഷേധസംഗമം നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story