Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 2:48 PM IST Updated On
date_range 22 Sept 2015 2:48 PM ISTഅധികൃതരെ വെല്ലുവിളിച്ച് കക്കയത്ത് മണല്‍ക്കടത്ത്
text_fieldsbookmark_border
ബാലുശ്ശേരി: അധികൃതര്‍ക്ക് വെല്ലുവിളിയായി കക്കയത്ത് മണല്‍ക്കടത്ത്. കക്കയം റിസര്‍വോയര്‍ പ്രദേശങ്ങളായ കരിയാത്തന്‍പാറ, മുപ്പതാം മൈല്‍ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്ന അനധികൃത മണല്‍ക്കടത്തിന് തടയിടാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തധികാരികളെയും ഇറിഗേഷന്‍ വകുപ്പിനെയും വെല്ലുവിളിച്ചാണ് ഇവിടങ്ങളില്‍നിന്ന് യഥേഷ്ടം മണല്‍ക്കടത്ത് നടക്കുന്നത്. റിസര്‍വോയറില്‍നിന്ന് പട്ടാപ്പകല്‍പോലും മണലൂറ്റി ചങ്ങാടങ്ങളിലാക്കി കരയില്‍ സൂക്ഷിച്ചിരിക്കുന്നത് ഇവിടത്തെ നിത്യക്കാഴ്ചയാണ്. റിസര്‍വോയറിന്‍െറ കരഭൂമിയും മണലൂറ്റിനായി കൊത്തിക്കീറി നാശമാക്കിയിട്ടുണ്ട്. മണലൂറ്റുമായി ബന്ധപ്പെട്ട് രണ്ട് ചങ്ങാടങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് നശിപ്പിക്കുകയുണ്ടായി. ഇടക്കിടെ ചങ്ങാടങ്ങള്‍ നശിപ്പിക്കുകയല്ലാതെ മണലൂറ്റിനെതിരെ ഒരു നിയമനടപടിയും ഉണ്ടാകുന്നില്ളെന്ന ആക്ഷേപമുണ്ട്. കൂരാച്ചുണ്ട് പൊലീസിന്‍െറ നേതൃത്വത്തില്‍ മണല്‍ക്കൊള്ള തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മണലൂറ്റ് സംഘത്തെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞിട്ടില്ല. കരിയാത്തന്‍പാറ, തോണിക്കടവ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസനം തകൃതിയായി ഒരു ഭാഗത്ത് നടക്കുമ്പോഴും സഞ്ചാരികള്‍ക്കുപോലും അപകടഭീതിയാകുന്ന മണലൂറ്റ് തടയാന്‍ കര്‍ശന നിയമനടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story