Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2015 4:20 PM IST Updated On
date_range 11 Sept 2015 4:20 PM ISTശ്മശാനത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ തുക അനുവദിക്കും –എം.കെ. രാഘവന്‍ എം.പി
text_fieldsbookmark_border
കോഴിക്കോട്: നഗരസഭയുടെ കീഴിലുള്ള മാവൂര്‍ റോഡ് ശ്മശാനത്തില്‍ ടോയ്ലറ്റ്, കുളിമുറി എന്നിവ നിര്‍മിക്കുന്നതിനും കുടിവെള്ള സൗകര്യമൊരുക്കുന്നതിനും പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റി ശ്മശാനത്തോടുള്ള നഗരസഭയുടെ അവഗണനക്കെതിരെ മാവൂര്‍ റോഡ് ജങ്ഷനില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസ്റ്റര്‍ പ്ളാന്‍ ഇല്ലാത്ത ഏകനഗരമാണ് കോഴിക്കോട് എന്നുപറയുന്നതില്‍ ദു$ഖമുണ്ടെന്നും നഗരത്തിലെ അടിയന്തരകാര്യങ്ങള്‍പോലും കോര്‍പറേഷന്‍ നിറവേറ്റുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരചടങ്ങിനായി ശ്മശാനത്തിലത്തെുന്നവര്‍ക്ക് പ്രാഥമികകര്‍മങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനൊക്കെ ഉത്തരം പറയാന്‍ കോര്‍പറേഷന് ബാധ്യതയുണ്ട്. എം.പി ഫണ്ടിന്‍െറ പരിമിതിയില്‍ നിന്നുകൊണ്ട് ശ്മശാനത്തില്‍ കുളിമുറിയും ടോയ്ലറ്റും നിര്‍മിക്കാനും കുടിവെള്ളസൗകര്യമൊരുക്കാനും തുക അനുവദിക്കും. ശ്മശാനത്തിലെ മറ്റുകാര്യങ്ങള്‍ പരിഹരിക്കുന്നതിനും പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും ശ്മശാനത്തിലേക്കുള്ള റോഡ് നവീകരിക്കാന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ശ്മശാനത്തിന്‍െറ ജീര്‍ണാവസ്ഥക്കെതിരെ കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റി നടത്തിയ ജനകീയ ഒപ്പുശേഖരണത്തോടെയുള്ള നിവേദനം എം.പിക്ക് കൈമാറി. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനം ഒന്നരവര്‍ഷമായി ശവദാഹം നടക്കാതെ പൂട്ടിയിട്ടിരിക്കുകയാണ്. മോട്ടോര്‍ പ്രവര്‍ത്തനരഹിതമാണെന്നും വൈദ്യുതി ചൂള കേടാണെന്നുമാണ് അടച്ചുപൂട്ടിയതിന് കാരണമായി പറയുന്നത്. ഇതോടൊപ്പമുള്ള സാധാരണ ശ്മശാനവും തകര്‍ച്ചയുടെ വക്കിലാണ്. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാല്‍ ശവദാഹത്തിനത്തെുന്നവര്‍ ബുദ്ധിമുട്ടുകയാണ്. കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്‍റ് പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, എം.ടി. പത്മ, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കണ്ടിയില്‍ ഗംഗാധരന്‍, സക്കറിയ പി. ഹുസൈന്‍, സി.പി. സലീം, എന്‍. ഭാഗ്യനാഥന്‍, പി. സുകുമാരന്‍, വിദ്യാ ബാലകൃഷ്ണന്‍, കെ.ടി. അരവിന്ദാക്ഷന്‍, പി. ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്. ജയപ്രകാശ് കുമാര്‍ സ്വാഗതവും കെ. പ്രേമനാഥന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story