Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2015 3:08 PM IST Updated On
date_range 15 Oct 2015 3:08 PM ISTകോഴിക്കോടിനെ മഹാ നഗരമാക്കും –എല്‍.ഡി.എഫ്
text_fieldsbookmark_border
കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോടിനെ മഹാനഗരമാക്കാന്‍ ജനങ്ങളുടെ അഭിലാഷത്തോടൊപ്പം നില്‍ക്കുമെന്നും സാംസ്കാരിക തലസ്ഥാനമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും എല്‍.ഡി.എഫ് പ്രകടനപത്രിക. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച നിര്‍ദേശപ്പെട്ടികള്‍ വഴി കിട്ടിയ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് തയാറാക്കിയ പ്രകടനപത്രികയാണ് ബുധനാഴ്ച വൈകീട്ട് കോടിയേരി ബാലകൃഷ്ണന് പ്രകാശനം ചെയ്തത്. വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ വിദഗ്ധരടങ്ങുന്ന സിറ്റി ഡെവലപ്മെന്റ് കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയുണ്ടാക്കും. നഗരഭരണം സുതാര്യവും അഴിമതിരഹിതവുമാക്കാന്‍ വാര്‍ഡുതലത്തില്‍ വാര്‍ഷിക ജനസഭകള്‍ ചേരും. ഓരോ ജനപ്രതിനിധിയും തന്‍െറ വരുമാനവും സ്വത്തുവിവരവും ജനസഭയില്‍ പരസ്യമായി പ്രഖ്യാപിക്കും. നഗരത്തില്‍ സൗരോര്‍ജ തെരുവുവിളക്കുകള്‍ വ്യാപകമാക്കും. ആദ്യ ഘട്ടമായി മാനാഞ്ചിറയിലും ബീച്ചിലും പൂര്‍ണമായി സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കും. പെട്ടെന്ന് സേവനങ്ങള്‍ കിട്ടാന്‍ വാര്‍ഡുകളെ ക്ളസ്റ്ററുകളാക്കി തിരിച്ച് വകുപ്പടിസ്ഥാനത്തില്‍ ഫയല്‍ അദാലത്തുകള്‍ നടത്തും. അഴിമതി തടയാന്‍ പൊതുപ്രവര്‍ത്തകരെ കൂട്ടി കോര്‍പറേഷന്‍തല ജാഗ്രതാസംവിധാനം ഉണ്ടാക്കും. വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, കെ.ടി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, എം.എസ്. ബാബുരാജ്, ശരത് ചന്ദ്ര മറാഠേ തുടങ്ങിയ സാംസ്കാരിക നായകന്മാര്ക്ക് ഉചിതമായ സ്മാരകമുണ്ടാക്കും. ബേപ്പൂരില്‍ പൈതൃക നാവിക ഗ്രാമവും ഉരുമ്യൂസിയവും സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റിയുമായി ആലോചിച്ച് കുടിവെള്ള വിതരണം സമഗ്രമാക്കും. നഗരത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റും. തൊഴില്‍ ഉറപ്പാക്കാന്‍ ടൗണ്‍ എപ്ളോയീസ് സെന്റര്‍ സ്ഥാപിക്കും. കോഴിക്കോടിനെ സമ്പൂര്‍ണ പെന്ഷന് നഗരമാക്കും. പ്ളസ് ടു കഴിഞ്ഞവര്‍ക്കായി കോര്പറേഷന് കരിയര്‍ ഗൈഡന്‍സ് സെന്റര്‍ വരും. മൂന്നു കേന്ദ്രങ്ങളില്‍ കൃഷി ഒൗഷധശാലകള്‍ പണിയും. ജില്ലാ ഫുട്ബാള്‍ അസോസിയേഷനുമായി ചേര്‍ന്ന് നഗരത്തില്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story