Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓപറേഷന്‍ സുരക്ഷ:...

ഓപറേഷന്‍ സുരക്ഷ: നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍

text_fields
bookmark_border
കോഴിക്കോട്: സാമൂഹികനീതി വകുപ്പിന്‍െറ കാണാതായ കുട്ടികളെ കണ്ടത്തെുന്നതിനുള്ള തീവ്രയത്ന പരിപാടിയായ ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ബാലവേലയും കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിക്കുന്നത് തടയാനുമായി കലക്ടറുടെ നിര്‍ദേശപ്രകാരം എല്ലാ മാസവും നടത്തുന്ന പരിശോധനയും നടന്നു. ഹോട്ടലുകളും ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബീച്ച് പരിസരം, റെയില്‍വേ സ്റ്റേഷന്‍, പാളയം സ്റ്റാന്‍ഡ്, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഓപറേഷന്‍ സുരക്ഷയുടെ പോസ്റ്ററുകള്‍ പതിച്ചത്. ഒറ്റപ്പെട്ടും അലഞ്ഞുതിരിഞ്ഞും നടക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിച്ചറിയിക്കാനുള്ള നമ്പറുകളാണ് പോസ്റ്ററിലുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതാസ്, ജില്ലാ ചൈല്‍ഡ് ലൈന്‍ ഓഫിസര്‍ സിബി ജോസ്, വനിതാ പൊലീസ് സി.ഐ ഷാന്‍റി സിറിയക് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story