Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2015 4:46 PM IST Updated On
date_range 3 Oct 2015 4:46 PM ISTരാഷ്ട്രപിതാവിന്‍െറ സ്മരണയില്‍ ഗാന്ധിജയന്തി ആഘോഷം
text_fieldsbookmark_border
കോഴിക്കോട്: നെഹ്റു ശാസ്ത്ര സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഡോ. മോഹന്‍ സുന്ദരം ഉദ്ഘാടനം ചെയ്തു. കെ.സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പടുവാട്ട് ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും എം.ടി. ഹരിദാസന്‍ നന്ദിയും പറഞ്ഞു. അഷ്റഫ് ചേലാട്ട്, ടി. ബാലകൃഷ്ണന്‍, കുഞ്ഞപ്പനായര്‍, അനില്‍കുമാര്‍, പീതാംബരന്‍, പി.വി. ബിനീഷ്കുമാര്‍, ധനേഷ് ഭാസ്കര്‍, എച്ച്. അശ്വിന്‍, ശ്രീജേഷ്, രാമനുണ്ണി നായര്‍, ഹരിദാസന്‍ നായര്‍, പി. രാധാമോഹനന്‍, പി. ആനന്ദന്‍, രഞ്ജിത് കുമാര്‍, ബാലഗോപാലന്‍, വി.ടി. രമേശ്ബാബു, അരിക്കാത്ത് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ ബാലതരംഗം ഗാന്ധിജയന്തി ആഘോഷം സംസ്ഥാന ചീഫ് കോഓഡിനേറ്റര്‍ ജഗത്മയന്‍ ചന്ദ്രപുരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദ് ദാനിഷ് അധ്യക്ഷത വഹിച്ചു. അഡ്വ. യു.പി. ബാലകൃഷ്ണന്‍, സലീന്ദ്രന്‍ പാറച്ചാലില്‍, പി. അനില്‍ബാബു, സിറാജ് പയ്യടിമത്തേല്‍, അജ്മല്‍ പടനിലം, ബി. അക്ഷത എന്നിവര്‍ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ് പന്നിയങ്കര മണ്ഡലം കമ്മിറ്റി കല്ലായിയിലെ ഗാന്ധിസ്തൂപവും റെയില്‍വേ സ്റ്റേഷന്‍ പരിസരവും ശുചീകരിച്ചു. പന്നിയങ്കര ബ്ളോക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ. ബിജീഷ് ബാബു അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഗാന്ധിജയന്തി ആഘോഷം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ആസിഫ് ദുന്നത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.വി. സുബ്രഹ്മണ്യന്‍, പി.ടി. ജനാര്‍ദനന്‍, മുഹമ്മദ് റാഹില്‍, അശ്വിന്‍ രാജ് പേരൂര്‍ക്കട, മോഹനന്‍ പാറക്കടവ് എന്നിവര്‍ സംസാരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷനും ജില്ലാ സര്‍വോദയ മണ്ഡലവും ഗാന്ധിഗൃഹത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ പി. വത്സല ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സി. കൃഷ്ണന്‍ മൂസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ബാലകൃഷ്ണന്‍ നായര്‍, നാഷനല്‍ കോളജ് പ്രിന്‍സിപ്പല്‍ പി. പത്മനാഭന്‍ മാസ്റ്റര്‍, ട്രസ്റ്റ് അംഗം ടി.കെ.എ. അസീസ് എന്നിവര്‍ സംസാരിച്ചു. ചാലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തി. പ്രസിഡന്‍റ് എന്‍. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എം. അയ്യൂബ് അധ്യക്ഷത വഹിച്ചു. സി. ചന്ദ്രന്‍, അജിമേനോന്‍, സി.വി. ബൈജു, കെ. രമേശന്‍, ഇല്യാസ് കുഞ്ഞപ്പായി, ഖാദര്‍ മാസ്റ്റര്‍, വിജിലേഷ് എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്കീം, കോഴിക്കോട് കോര്‍പറേഷനും ശുചിത്വ മിഷനുമായി സഹകരിച്ച് ബീച്ച് കോതിപ്പാലം റോഡില്‍ കണ്ണംപറമ്പിന് സമീപത്തായി 100 വൃക്ഷത്തൈകള്‍ നട്ടു. വാര്‍ഡ് കൗണ്‍സിലര്‍ ബ്രസീലിയ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സോജ ഫാത്തിഷ് സ്വാഗതവും പ്രോഗ്രാം ഓഫിസര്‍ തസ്നീം റഹ്മാന്‍ നന്ദിയും പറഞ്ഞു. ലക്ഷ്യ ജനശ്രീ പാറോപ്പടി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ഗാന്ധിസ്മൃതിയും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ഗാന്ധിസ്മൃതിയില്‍ സിന്‍ഡ്രല മാത്യൂസ്, പ്രശാന്ത് പെരുങ്കാവില്‍ എന്നിവര്‍ സംസാരിച്ചു. പി.പി. കിഷോര്‍ ഉദ്ഘാടനം ചെയ്തു. രമ്യ, ചിത്ര, ഫിലോമിന, തങ്കം, ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാറോപ്പടി: ബാപ്പുജി സ്വയംസഹായ സംഘം പറോപ്പടിയില്‍ ഗാന്ധിസ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും നടത്തി. ഉസ്മാന്‍ കൊല്ളേരി, പ്രശാന്ത് പെരുങ്കാവില്‍, പി.പി. കിഷോര്‍, എ.വി. സുനീഷ്, ഉല്ലാസ്കുമാര്‍, കെ.ടി. സുമിത്ത്, സമീജ് പാറോപ്പടി, എം.കെ. അബ്ദുല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി. മൂഴിക്കല്‍: ബ്ളാക്സ്റ്റാലിയന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ഗാന്ധിജയന്തി ദിനാചരണം ടി.എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു. സി. അജീഷ്, ടി. രതീഷ്, ടി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു. ചേവായൂര്‍: മെഡിക്കല്‍ കോളജ് കാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസിന്‍െറ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ചേവായൂര്‍ എ.യു.പി സ്കൂള്‍ പരിസരം, പാലിയേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരം എന്നിവ ശുചീകരിച്ചു. മഹാത്മാഗാന്ധി ജീവിതസന്ദേശം, പദയാത്ര നടത്തി. പാലിയേറ്റിവ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജോസ് പുളിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. പി.ഐ. ജോണ്‍ ആശംസ നേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story