Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീരയൊഴുക്കാന്‍...

നീരയൊഴുക്കാന്‍ നേപ്പാളികളും

text_fields
bookmark_border
ചേളന്നൂര്‍: ഏത് തൊഴിലും ചെയ്യാനുള്ള ആത്മധൈര്യവുമായി നേപ്പാളില്‍നിന്നത്തെിയ ഒരുസംഘമാളുകളുടെ കൈകളിലൂടെ ഇനി കേരളത്തില്‍ നീരയൊഴുകും. കോഴിക്കോട് നാളികേര ഉല്‍പാദന കമ്പനിയുടെ നേതൃത്വത്തിലാണ് മുപ്പതോളം നേപ്പാളി യുവാക്കള്‍ക്ക് 42 ദിവസത്തെ നീര ടെക്നീഷ്യന്‍ പരിശീലനം നല്‍കുന്നത്. ചേളന്നൂര്‍ ബ്ളോക്, പട്ടര്‍പാലം, കുരുവട്ടൂര്‍, കുന്ദമംഗലം, കട്ടാങ്ങല്‍ എന്നീ അഞ്ച് നാളികേര ഫെഡറേഷനു കീഴിലായാണ് പരിശീലനം. തൊഴില്‍ അന്വേഷണത്തിന്‍െറ ഭാഗമായി ഒരു ടൂര്‍ കോഓഡിനേറ്റര്‍ മുഖേനയാണ് ഇവര്‍ കേരളത്തിലത്തെുന്നത്. പ്രാഥമിക പരിശീലനം ചേളന്നൂര്‍ യൂനിറ്റില്‍നിന്ന് ആദ്യം നല്‍കി. ഇനി വിവിധ ഫെഡറേഷനു കീഴിലായാണ് പരിശീലനം. ഇവര്‍ക്കുള്ള താമസവും ഭക്ഷണവും കമ്പനി സൗജന്യമായി നല്‍കും. കൂടാതെ പരിശീലന കാലയളവില്‍ ഓരോരുത്തര്‍ക്കും 12000 രൂപ മറ്റു ചെലവുകളിലേക്കായി സഹായമായി നല്‍കും. പരിശീലനം പൂര്‍ത്തിയായതിനു ശേഷം ഫെഡറേഷനു കീഴില്‍ നീര ടെക്നീഷ്യനായി ജോലി നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ആള്‍ക്ക് ഒരു ദിവസം പത്ത് തെങ്ങില്‍നിന്ന് നീരയെടുക്കാന്‍ കഴിയും. ഇങ്ങനെ ആദ്യഘട്ടത്തില്‍ തന്നെ മാസത്തില്‍ ഇരുപതിനായിരത്തിലധികം രൂപ ഇവര്‍ക്ക് സമ്പാദിക്കാനാവും. നിലവില്‍ ജോലിചെയ്യുന്നവരില്‍ മാസം 35000 രൂപക്ക് മുകളില്‍ കൂലി വാങ്ങുന്നവരും ഫെഡറേഷന് കീഴിലുണ്ട്. ആദ്യ സംഘത്തിന് പരിശീലനം പൂര്‍ത്തിയായാല്‍ നേപ്പാളില്‍നിന്ന് അടുത്ത സംഘത്തെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി നാളികേര ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി നിര്‍വഹിച്ചു. കമ്പനി ചെയര്‍മാന്‍ പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി. സുരേഷ്കുമാര്‍, കാക്കൂര്‍ എസ്.ഐ വി. സിജിത്ത്, പഞ്ചായത്ത് മെംബര്‍മാരായ പി.കെ. കവിത, സത്യഭാമ, സൗമീന്ദ്രന്‍, ടി. ചന്ദ്രന്‍, സി.കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story