Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2015 4:46 PM IST Updated On
date_range 3 Oct 2015 4:46 PM ISTതടവറയില്‍നിന്ന് അവര്‍ നക്ഷത്രങ്ങള്‍ക്കരികിലേക്ക്...
text_fieldsbookmark_border
കോഴിക്കോട്: സെല്ലുകളിലെ ഇരുമ്പുകമ്പികള്‍ക്കിടയിലൂടെ നിലാവെളിച്ചം അരിച്ചിറങ്ങുമ്പോള്‍ അങ്ങകലെയുള്ള നക്ഷത്രക്കൂട്ടങ്ങളെ അവര്‍ സ്വപ്നംകണ്ടിരിക്കാം. പക്ഷേ, അവര്‍ കരുതിയിരിക്കില്ല, കിനാവുകണ്ട ആ നക്ഷത്രക്കൂട്ടങ്ങളെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അടുത്തറിയാനാകുമെന്ന്. ഗാന്ധിജയന്തി ദിനത്തിലെ രാത്രിയില്‍ ആകാശക്കാഴ്ചകളിലെ അദ്ഭുദങ്ങള്‍ ജില്ലാ ജയിലിലെ അന്തേവാസികളുടെ അരികിലേക്കത്തെുകയായിരുന്നു. ജയിലില്‍ നടന്ന വാനനീരിക്ഷണത്തില്‍ ദൂരദര്‍ശിനിയിലൂടെ നക്ഷത്രക്കൂട്ടങ്ങളെയും, ശനിയും അതിന്‍െറ വലയവുമെല്ലാം അവര്‍ കൗതുകത്തോടെ കണ്ടു. മേഖല ശാസ്ത്ര കേന്ദ്രത്തിലുള്ളവര്‍ നക്ഷത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. ജയില്‍ ക്ഷേമ ദിനാചരണത്തിന്‍െറ ഭാഗമായി കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രം-പ്ളാനറ്റേറിയം അധികൃതരാണ് നക്ഷത്രക്കൂട്ടങ്ങളെക്കുറിച്ച് 11 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 360 അന്തേവാസികള്‍ക്ക് വിശദീകരിച്ചുകൊടുത്തത്. തടവുകാരില്‍ പലരും ജീവിതത്തില്‍ ആദ്യമായാണ് ദൂരദര്‍ശിനിയിലൂടെ ആകാശക്കാഴ്ചകള്‍ കാണുന്നത്. കുട്ടികളുടെ കൗതുകത്തോടെ, അച്ചടക്കത്തോടെ ഒരോരുത്തരം വാനനീരിക്ഷണം ആസ്വദിച്ചു. പൊലീസുകാരും ആവേശത്തോടെ പങ്കാളികളായി. എങ്കിലും ചങ്കിടിപ്പോടെയാണ് ജയില്‍ അധികൃതര്‍ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ബഹളത്തിനിടയില്‍ കൂട്ടത്തില്‍ വിരുതന്മാരായ അന്തേവാസികള്‍ രക്ഷപ്പെട്ടാലോ എന്ന ആശങ്കയും അവര്‍ മറച്ചുവെച്ചില്ല. മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു. അന്തേവാസികള്‍ക്കായി ‘പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ’ എന്ന പാട്ടും മന്ത്രി പാടി. കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി ആര്‍.എല്‍. ബൈജു മുഖ്യപ്രഭാഷണം നടത്തി. ജയിലിലെ അന്തേവാസിയായിരുന്ന ശില്‍പി ഹരിഹരപണിക്കര്‍ ജയില്‍വളപ്പില്‍ നിര്‍മിച്ച അശോക സ്തംഭത്തിന്‍െറ അനാച്ഛാദന കര്‍മവും മന്ത്രി നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു പ്ളാനറ്റേറിയം ജയിലില്‍ വാനനിരീക്ഷണത്തിന് സൗകര്യമൊരുക്കുന്നതെന്ന് കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം, പ്ളാനറ്റേറിയം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ പറഞ്ഞു. വി.എസ്. രാമചന്ദ്രന്‍, ജയന്ത് ഗംഗോപാദ്യായി തുടങ്ങിയവരാണ് വാനനീരിക്ഷണത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ ജയില്‍ സൂപ്രണ്ട് പി. അജയകുമാര്‍ സ്വാഗതവും അസിസ്റ്റന്‍റ് സൂപ്രണ്ട് സി.കെ. ബാബുരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story