Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2015 4:46 PM IST Updated On
date_range 3 Oct 2015 4:46 PM ISTആര്‍ദ്രതയുടെ കോഴിക്കോട് പദ്ധതിക്ക് ഇന്നു തുടക്കം
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോടിന്‍െറ മനസ്സിലെ ആര്‍ദ്രതയെ ആഘോഷമാക്കാന്‍ ജില്ലാഭരണകൂടത്തിന്‍െറ പുതിയ പദ്ധതി. കംപാഷനേറ്റ് കോഴിക്കോട് അഥവാ ആര്‍ദ്രതയുടെ കോഴിക്കോട് എന്നാണ് പേര്. ഓരോ മനുഷ്യനിലുമുള്ള സഹാനുഭൂതിയെ സമൂഹത്തിലെ നിസ്സഹായര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുംവിധം വഴിതിരിച്ചുവിടുകയാണ് കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയിലൂടെ. ഇതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വെബ്സൈറ്റിലൂടെ സമൂഹത്തിലെ നന്മനിറഞ്ഞ മനസ്സുകളെ പാര്‍ശ്വവത്കരിക്കപ്പെട്ട ആവശ്യക്കാരുമായി കൂട്ടിമുട്ടിക്കുകയാണ് ചെയ്യുക. രോഗികള്‍, അംഗപരിമിതര്‍ തുടങ്ങി വ്യക്തികള്‍ക്കും അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തികമോ അല്ലാത്തതോ ആയ സഹായങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ടത്തെിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ സവിശേഷത. www.compassionatekozhikode.in വെബ്സൈറ്റാണ് പദ്ധതിയുടെ പ്രധാന ഉപകരണം. ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും സഹായവും സമയവും ആവശ്യമുള്ള മേഖലകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുള്ള മേഖലകളില്‍ സാധനങ്ങളായോ സമയമായോ സഹായങ്ങള്‍ നല്‍കാനുള്ള വഴികളും വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story