Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലുശ്ശേരിയില്‍...

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അവലോകനത്തില്‍ കൈയാങ്കളി

text_fields
bookmark_border
ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അവലോകനത്തിനിടെ കൈയാങ്കളി. ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറ ഷര്‍ട്ട് വലിച്ചുകീറി. ബാലുശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന അവലോകന യോഗത്തിലാണ് മണ്ഡലം പ്രസിഡന്‍റ് സി. രാജന്‍ മാസ്റ്റര്‍, ബ്ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് വി.സി. വിജയന്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തിയത്. അവലോകന യോഗം തുടങ്ങി വാര്‍ഡ്തല ചര്‍ച്ച നടക്കവെ ഒമ്പതാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്‍റ് സി. രാജന്‍ മാസ്റ്ററും ബ്ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് വി.സി. വിജയനും രാജിവെക്കണമെന്നാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ഒമ്പതാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായി മറിച്ചതായും ആരോപണമുയര്‍ന്നു. ഒമ്പതാം വാര്‍ഡിലെ സിറ്റിങ് മെംബറും ബ്ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ വി.സി. വിജയന്‍ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാതെ നിര്‍ജീവമായതായും പ്രവര്‍ത്തകര്‍ ആരോപിച്ചതോടെ യോഗം ബഹളമാകുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ ഇവരെ സമാധാനിപ്പിക്കാനായത്തെിയ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.കെ. പരീദിന്‍െറ ഖദര്‍ഷര്‍ട്ട് പ്രവര്‍ത്തകരുടെ പിടിവലിയില്‍ കീറി. ബഹളം രൂക്ഷമായതോടെ ഐ ഗ്രൂപ് നേതാക്കളായ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, വി.സി. വിജയന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ഹാളില്‍നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. എ ഗ്രൂപ്പുകാരാകട്ടെ മണ്ഡലം പ്രസിഡന്‍റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടരുകയും ചെയ്തു. അവസാനം തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പുന്നോറത്ത് ബാലന്‍ മാസ്റ്റര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കോണ്‍ഗ്രസിന്‍െറ ഉറച്ച വാര്‍ഡായ ഒമ്പതില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചതിനെച്ചൊല്ലിയായിരുന്നു പ്രതിഷേധമുയര്‍ന്നത്. കഴിഞ്ഞതവണ 204 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ വി.സി. വിജയന്‍ ജയിച്ച വാര്‍ഡാണിത്. ഇത്തവണ ബി.ജെ.പിയിലെ ബീന കാട്ടുപറമ്പത്ത് 67 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് ജയിച്ചത്. ബീന കാട്ടുപറമ്പത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറ സഹോദരഭാര്യയുമാണ്. ബ്ളോക്-ജില്ലാതല സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെനിന്നും നൂറിലധികം വോട്ടുകള്‍ അധികമാണ് കിട്ടിയിട്ടുള്ളത്. അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് പഞ്ചായത്ത് ഭരണം ഇത്തവണയും നഷ്ടമായതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നിരാശയിലാണ്. മൂന്ന് വാര്‍ഡുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കൈയിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പിടിപ്പുകേടുകൊണ്ടാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കെ. ബാലകൃഷ്ണന്‍ കിടാവ്, വി.സി. വിജീഷ്, വൈശാഖ് കണ്ണോറ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story