Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങിലക്കടവില്‍...

തെങ്ങിലക്കടവില്‍ പൈപ്പ്ലൈനിലെ ചോര്‍ച്ച കണ്ടത്തൊനായില്ല

text_fields
bookmark_border
മാവൂര്‍: ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളമത്തെിക്കുന്ന പൈപ്പ്ലൈന്‍ തെങ്ങിലക്കടവില്‍ പൊട്ടി. നന്നാക്കാന്‍ ശ്രമമാരംഭിച്ചെങ്കിലും ചോര്‍ച്ച പരിഹരിക്കാനായില്ല. തെങ്ങിലക്കടവില്‍ ചെറുപുഴയോട് ചേര്‍ന്ന ഭാഗത്താണ് 560 എം.എം ഹൈ ഡെന്‍സിറ്റി പോളി എത്ലിന്‍ പൈപ്പില്‍ ചോര്‍ച്ചയുണ്ടായത്. വ്യാഴാഴ്ച ചോര്‍ച്ച ശ്രദ്ധയില്‍പെട്ടെങ്കിലും പുഴയോടുചേര്‍ന്ന ഭാഗത്തായതിനാല്‍ നന്നാക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന. 18 ദശലക്ഷം ലിറ്റര്‍ ജലവിതരണശേഷിയുള്ള സ്റ്റേജ് ടുവിലെ പമ്പിങ് വ്യാഴാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, നഗരത്തിലെ ജലവിതരണത്തിന് പ്രശ്നമുണ്ടാകില്ളെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. കുറ്റ്യാടിയില്‍നിന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതിയുള്ള ജല വിതരണത്തിലെ അളവ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചോര്‍ച്ച കണ്ടത്തെുന്നതിന് തീരത്ത് കുഴിയെടുത്തെങ്കിലും പുഴയില്‍നിന്നുള്ള ജലം കുഴിയിലേക്ക് ഇറങ്ങുന്നതിനാല്‍ ചോര്‍ച്ചയുള്ള ഭാഗം കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ല. സമീപത്തെ റോഡിന്‍െറ പാര്‍ശ്വഭിത്തിയുടെ കരിങ്കല്ലുകളും നീക്കുന്നുണ്ട്. മണ്ണുനിറച്ച ചാക്കുകള്‍കൊണ്ട് കുഴിക്കുചുറ്റും തടയണകെട്ടി ജലമൊഴുക്ക് തടയാന്‍ ഞായറാഴ്ച രാവിലെ സംവിധാനമൊരുക്കും. ഞായറാഴ്ച വൈകുന്നേരത്തോടെയെങ്കിലും ചോര്‍ച്ച കണ്ടത്തൊനാകുമെന്നാണ് കണക്കുകൂട്ടല്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story