‘കരുണാര്‍ദ്രം കോഴിക്കോട്’ പദ്ധതി വ്യാപിപ്പിക്കാന്‍ കോളജ് വിദ്യാര്‍ഥികളും
text_fieldsകോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്‍െറ സ്വപ്നപദ്ധതിയായ ‘കംപാഷനേറ്റ് കോഴിക്കോട്’ (കരുണാര്‍ദ്രം കോഴിക്കോട്) കോളജ് കാമ്പസുകളിലൂടെ കൂടുതല്‍ മേഖലകളിലേക്ക്.
ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരുടെയും യോഗം കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു.
വിദ്യാര്‍ഥികളില്‍ ആര്‍ദ്രതയുടെ സംസ്കാരത്തിന് കൂടുതല്‍ ഊന്നല്‍നല്‍കാനും സാമൂഹിക പ്രതിബദ്ധത അവരില്‍ ശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിടുന്നതാണ് പദ്ധതി.
ആളുകള്‍ സുഖസൗകര്യങ്ങളുമായി സ്വന്തത്തിലേക്ക് ചുരുങ്ങിക്കഴിയുന്ന വര്‍ത്തമാനകാലത്ത് സഹജീവികളെയും അവരുടെ പ്രശ്നങ്ങളെയും തിരിച്ചറിയാനുള്ള സുവര്‍ണാവസരമാണ് കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയുമായി സഹകരിക്കാനുള്ള അവസരത്തിലൂടെ വിദ്യാര്‍ഥി സമൂഹത്തിന് കൈവന്നിരിക്കുന്നതെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
വിജയകരമായി നടന്നുവരുന്ന ഓപറേഷന്‍ സുലൈമാനി, compassionatekozhikode.in വെബ്സൈറ്റ് വഴി വിവിധ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും നല്‍കുന്ന പദ്ധതി, വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട യൊ യൊ അപ്പൂപ്പ, കോഴിപീഡിയ, വിദ്യാഭ്യാസ സ്കോളര്‍ഷിപ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളെ സഹകരിപ്പിക്കുന്നതിലൂടെ പദ്ധതിയുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ പ്രധാന സ്ഥാപനങ്ങള്‍, റോഡുകള്‍, ചരിത്രപ്രധാന കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ പൊതുജനതാല്‍പര്യമുള്ള എന്ത് വിവരങ്ങളും ലഭ്യമാക്കുന്ന കോഴിപീഡിയ പദ്ധതിയിലും വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പുവരുത്തും.
ജില്ലയിലെ ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടത്തെി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊടുക്കുന്ന ‘യൊ യൊ അപ്പൂപ്പ’ പദ്ധതിയാണ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം തേടുന്ന മറ്റൊരുമേഖല. ജില്ലയെ അംഗപരിമിത സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോളജുകള്‍ വഴി ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.
കംപാഷനേറ്റ് കോഴിക്കോടിന്‍െറ സന്ദേശം ജില്ലയിലെ കാമ്പസുകളിലത്തെിക്കുന്നതിനും പദ്ധതികളില്‍ വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തിന് ജില്ലയെ വിവിധ ക്ളസ്റ്ററുകളായി തിരിച്ച് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.