യുവാവിനെ തേടി ശ്രീലങ്കന്‍ യുവതിയും മക്കളും വളയം പൊലീസ് സ്റ്റേഷനില്‍
text_fieldsവാണിമേല്‍: വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് പുനര്വിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി ശ്രീലങ്കന്‍ യുവതിയും രണ്ടു പെണ്‍കുട്ടികളും വളയം പൊലീസ് സ്റ്റേഷനിലത്തെി. വാണിമേലിനടുത്ത ഉരുട്ടി കോളനിക്കടുത്ത ബിജുവിനെ തേടിയാണ് ശ്രീലങ്കന്‍ യുവതിയായ ഫാത്തിമ ഇര്‍ഷാനയും (34) രണ്ടരയും ഒരു വയസ്സുമുള്ള രണ്ടു പെണ്‍കുട്ടികളും വളയത്തത്തെിയത്. ഷാര്‍ജയിലായിരുന്ന ബിജു അഞ്ചു വര്‍ഷം മുമ്പാണ് തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹം കഴിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വിവാഹത്തിനുശേഷം ബിജു തന്നോടൊത്ത് ശ്രീലങ്കയില്‍ വന്നിരുന്നതായും യുവതി പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് യുവതിയും കുട്ടിയും ബിജുവിന്‍െറ ഉരുട്ടിയിലുളള വീട്ടിലത്തെിയിരുന്നു. കുറച്ചുനാള്‍ ഇവിടെ താമസിച്ചശേഷം വിസാ കാലാവധി കഴിഞ്ഞതോടെ ഇവര്‍ തിരിച്ചുപോവുകയായിരുന്നു. എന്നാല്‍, മാസങ്ങളായി ബിജുവിനെ പറ്റി വിവരമില്ലാതായതോടെ നാട്ടില്‍ പരിചയപ്പെട്ടവരുടെ നമ്പറില്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ, കണ്ണൂര്‍ സ്വദേശിനിയുമായി ബിജുവിന്‍െറ വിവാഹം ഉറപ്പിച്ചത്രെ. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് യുവതി നീതി ആവശ്യപ്പെട്ട് വളയം സ്റ്റേഷനിലത്തെിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ യുവതി ട്രെയിന്‍ മാര്‍ഗം വടകരയിലത്തെി വടകര വനിതാ സെല്ലില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ പരാതി സ്വീകരിക്കാതെ മടക്കി അയച്ചതായും അവര്‍ ആരോപിച്ചു.
ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെടണമെന്നാവശ്യപ്പെട്ടപ്പോള് ഞങ്ങള്‍ അറിയിച്ചോളാം എന്നുപറഞ്ഞ് ശ്രീലങ്കന്‍ യുവതിയേയും കൂടെയുള്ളവരേയും മടക്കി അയച്ചെന്നും ആക്ഷപമുണ്ട്. ബിജു ശ്രീലങ്കയിലത്തെി ഇസ്ലാംമതം സ്വീകരിച്ചാണത്രെ യുവതിയെ കല്യാണം കഴിച്ചത്.