പുറക്കാട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ ആക്രമിച്ചു
text_fieldsകൊയിലാണ്ടി: വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പുറക്കാട്ടുവെച്ച് ഒരു സംഘം യൂത്ത് ലീഗുകാര്‍ ആക്രമിച്ചു പരിക്കേല്പിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ പുറക്കാട് ദിലാല്വീട്ടില് കെ.പി. അബ്ദുറഹിമാന് (54), പുറക്കാട് പറമ്പില്‍ നവാസ് (25), പുറക്കാട് മലയില്‍ ഷബീബ് (20), പുറക്കാട് ഷൗക്ക് വുട്ടില് ഷാക്കിര്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരപരിക്കേറ്റ അബ്ദുറഹിമാനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ എട്ടുമണിയോടെയാണ് അക്രമത്തിന് തുടക്കം. കുറ്റ്യാടി ഐഡിയല്‍ കോളജ് വിദ്യാര്‍ഥിയായ ഷബീബിനെ കോളജിലേക്ക് പോകുമ്പോള്‍ പുറക്കാട്ട് കെട്ടുമ്മലില്വെച്ച് ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പുറക്കാട് വിദ്യാസദനം സ്കൂള്‍ ഓഫിസ് ജീവനക്കാരന്‍കൂടിയായ നവാസിനെ കിട്ടിഞ്ഞിക്കുന്നില് വെച്ചാണ് ആക്രമിച്ചത്. അക്രമം തടയാനത്തെിയതായിരുന്നു അബ്ദുറഹിമാന്. ഇതിനിടെ തച്ചംവീട് നടക്കല്‍വെച്ച് ഷാക്കീറിനെയും ആക്രമിച്ചു. കോഴിക്കോട് ഓട്ടോ മെഷ്യന് അക്കാദമിയിലെ വിദ്യാര്‍ഥിയാണ് ഷാക്കിര്‍. തെരഞ്ഞെടുപ്പു ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഫലപ്രഖ്യാപന ദിവസവും ഇത് ആവര്‍ത്തിച്ചു. പ്രവര്‍ത്തകരുടെ വീടിനുനേരെ പടക്കം എറിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.