കോര്‍പറേഷനിലെ തോല്‍വി: ലീഗില്‍ പടയൊരുക്കം
text_fieldsകോഴിക്കോട്: കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കനത്തനഷ്ടം നേരിടേണ്ടിവന്ന മുസ്ലിം ലീഗില്‍ നേതൃത്വത്തിനെതിരെ പടയൊരുക്കം. മണ്ഡലം, ജില്ലാകമ്മിറ്റികള്ക്കെതിരെയാണ് കീഴ്ഘടകങ്ങള്‍ രൂക്ഷമായ പരാതികള്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞദിവസം വെള്ളയില്മേഖലയില് പൊലീസ് അതിക്രമമുണ്ടായതിനെതിരെ പ്രവര്‍ത്തകര്‍ ലീഗ്ഹൗസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത് തെരഞ്ഞെടുപ്പ് പരാജയത്തില്‍ നേതൃത്വത്തിനെതിരെയുണ്ടായ വികാരപ്രകടനംകൂടിയായിരുന്നു. ഫലം പ്രഖ്യാപിച്ച ദിവസംതന്നെ മുസ്ലിം ലീഗിന്‍െറ ഉറച്ചകോട്ടയായിരുന്ന കപ്പക്കലില്നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ലീഗ് ഹൗസിലത്തെി രോഷപ്രകടനം നടത്തിയിരുന്നു.
സൗത് നിയോജകമണ്ഡലം കമ്മിറ്റിക്കെതിരെയാണ് ഗുരുതര പരാതികള്‍ ഉയരുന്നത്. മന്ത്രി എം.കെ. മുനീര്‍തന്നെ നേരിട്ട് പ്രചാരണങ്ങള്‍ക്ക് ചുക്കാന്പിടിച്ചെങ്കിലും മണ്ഡലം കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അതിനനുസൃതമായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ളെന്നാണ് വിമര്‍ശങ്ങളിലൊന്ന്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നേതൃത്വത്തിനായില്ല, സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അപാകതയുണ്ടായി, മന്ത്രി മുനീറിന്‍െറ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍പോലും ജനങ്ങളിലത്തെിക്കാന്‍ പാര്‍ട്ടിക്കായില്ല തുടങ്ങിയ പരാതികളാണ് കീഴ്ഘടകങ്ങള്ക്കുള്ളത്. കപ്പക്കല്‍ വാര്‍ഡിലെ മുന്‍ കൗണ്‍സിലര്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു എന്ന പരാതിയുമായാണ് ഫലംവന്ന ദിവസം അണികള്‍ ലീഗ് ഹൗസിലത്തെി പ്രതിഷേധമറിയിച്ചത്.
ജയിച്ചുവന്ന സ്ഥാനാര്‍ഥികള്‍പോലും നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചു എന്നാണ് വിവരം. മന്ത്രി മുനീറും എം.കെ. രാഘവന് എം.പിയും ചേര്‍ന്ന് നടത്തിയ റോഡ്ഷോപോലും യഥാസമയം കീഴ്ഘടകങ്ങളെ അറിയിക്കുന്നതില്‍ മണ്ഡലം കമ്മിറ്റികള്‍ അനാസ്ഥ കാട്ടി, കോര്‍പറേഷനില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരടക്കം ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിയാരോപണം ജനങ്ങളിലത്തെിക്കാന്‍ പാര്‍ട്ടിക്കായില്ല, പ്രാദേശികമായ ഭരണവിരുദ്ധവികാരം ജനങ്ങളിലുണര്‍ത്താന്‍ നേതൃത്വത്തിനായില്ല തുടങ്ങി ദീര്‍ഘമായ കുറ്റപത്രമാണ് അണികളുടെ ഭാഗത്തുനിന്ന് രൂപപ്പെടുന്നത്.
കഴിഞ്ഞ കൗണ്‍സിലിലെ പ്രമുഖരായ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരെപോലും വീണ്ടും മത്സരിക്കാന്‍ അനുവദിച്ചില്ല, മന്ത്രി മുനീര്‍ നിര്‍ദേശിച്ച സ്ഥാനര്ഥികളെപോലും പരിഗണിച്ചില്ല തുടങ്ങിയ പരാതികളുമുണ്ട്.
അതേ സമയം, സ്വാര്ഥതാല്പര്യത്തിന്െറ ഭാഗമായി ഒരു മണ്ഡലം പ്രസിഡന്റിന്‍െറ മകനെ സ്ഥാനാര്‍ഥിയാക്കി സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തി.
സൗത് മണ്ഡലത്തില്‍മാത്രം വന്‍തോതില്‍ ലീഗ് വോട്ട് ചോര്‍ന്നു. ലീഗിന്‍െറ ഉറച്ച സീറ്റായ കപ്പക്കല്‍ വാര്‍ഡില്‍ 700ല്‍പരം വോട്ടിന് തോറ്റു. കിണാശ്ശേരി പൊക്കുന്ന്, കൊമ്മേരി, മായനാട്, കുറ്റിച്ചിറ വാര്‍ഡുകളില്‍ ലീഗ് വോട്ട് ഗണ്യമായി കുറഞ്ഞു. ഇതിന്‍െറ ഉത്തരവാദിത്തം മണ്ഡലം കമ്മിറ്റികള്‍ ഏറ്റെടുക്കണമെന്നാണ് കീഴ്ഘടകങ്ങളില്‍നിന്ന് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.