വിധി നാളെ
text_fieldsകോഴിക്കോട്: ഈദിനം കൂടി കഴിഞ്ഞാല്‍ കാത്തിരിപ്പിനറുതിയാവും. പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം യാഥാര്‍ഥ്യത്തിന് വഴിമാറും. 1762 പേര്‍ വിജയാരവങ്ങളിലേക്ക് നീങ്ങുമ്പോള്‍ അതിന്‍െറ മൂന്നിരട്ടിയിലേറെ പേര്‍ നിരാശയിലേക്ക് വഴുതിവീഴും. കണക്കുകൂട്ടുലുകള്‍ക്കൊടുവില്‍ വിജയമുറപ്പിച്ച പാര്‍ട്ടികളും പ്രവര്‍ത്തകരും ആഹ്ളാദപ്രകടനങ്ങള്‍ക്കുള്ള തയാറെടുപ്പിലാണെങ്കില്‍ പരാജയം ഉറപ്പിച്ചവര്‍ നിസ്സംഗഭാവത്തിലാണിപ്പോള്‍.
ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 1226 അംഗങ്ങളെയും 12 ബ്ളോക് പഞ്ചായത്തുകളിലേക്ക് 169ഉം ജില്ലാ പഞ്ചായത്തിലേക്ക് 27ഉം ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 265ഉം കോഴിക്കോട് കോര്‍പറേഷനിലേക്ക് 75ഉം അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഈ സ്ഥാനങ്ങളിലേക്ക് ഗ്രാമപഞ്ചായത്തുകളില്‍ 4,072ഉം ബ്ളോക് പഞ്ചായത്തുകളില്‍ 1,263ഉം ജില്ലാ പഞ്ചായത്തില്‍ 127ഉം ഏഴ് മുനിസിപ്പാലിറ്റികളില്‍ 884ഉം കോര്‍പറേഷനില്‍ 337ഉം സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
81.46 ശതമാനം പേരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തില്‍ 83.08ഉം കോഴിക്കോട് കോര്‍പറേഷനില്‍ 74.78 ഉം മുനിസിപ്പാലിറ്റികളില്‍ 82.57 ശതമാനവുമാണ് പോളിങ്. 20 കേന്ദ്രങ്ങളിലായാണ് നാളെ വോട്ടെണ്ണല്‍ നടക്കുക.
പഞ്ചായത്ത് തലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചതിനാല്‍ ഇത്തവണ ഫലം നേരത്തേ അറിയാനാകുമെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.