മുക്കത്തെ സ്വകാര്യ ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയിട്ടില്ളെന്ന് കെ.ടി.ഡി.എഫ്.സി
text_fieldsകോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ വ്യാപാരസമുച്ചയം മുക്കം ആസ്ഥാനമായ സ്വകാര്യ ഗ്രൂപ്പിന് ടെന്‍ഡര്‍ നടപടികളിലൂടെ കൈമാറിയെന്ന പ്രചാരണം ശരിയല്ളെന്ന് കെ.ടി.ഡി.എഫ്.സി. ഇതുസംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന (മാധ്യമത്തിലല്ല) വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, ടെന്‍ഡറില്‍ പങ്കെടുത്ത താമരശ്ശേരി തട്ടങ്ങോട്ട് സ്വദേശി അബ്ദുല്ല തത്തങ്ങോട്ട് അഡ്വ. എ.കെ. ഉമേഷ്കുമാര്‍ മുഖേന അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് കെ.ടി.ഡി.എഫ്.സി ഇക്കാര്യം വ്യക്തമാക്കിയത്.
50 കോടി രൂപ നിക്ഷേപത്തുകയായി നിശ്ചയിച്ച് പ്രതിമാസം 50 ലക്ഷം രൂപ വാടക നിശ്ചയിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ വ്യാപാരസമുച്ചയം ടെന്‍ഡര്‍ ഉറപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ളെന്നാണ് കെ.ടി.ഡി.എഫ്.സി അറിയിച്ചിരിക്കുന്നത്. അതേസമയം, വാര്‍ത്ത നിഷേധിച്ച് കെ.ടി.ഡി.എഫ്.സി ഒൗദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുമില്ല. കെ.ടി.ഡി.എഫ്.സിയും മുക്കത്തെ സ്വകാര്യ ഗ്രൂപ്പും ഈ വിഷയത്തില്‍ ഒത്തുകളിക്കുകയാണെന്ന് ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. കെട്ടിടം വാടകക്ക് നല്‍കുന്നതു സംബന്ധിച്ച് ദുരൂഹത ഏറിയിരിക്കുകയാണ്. കെട്ടിടത്തിന്‍െറ വിസ്തീര്‍ണം കണക്കാക്കുകയാണെങ്കില്‍ 50 ലക്ഷം രൂപ വാടകയെന്നത് തുച്ഛമാണ്.
30 വര്‍ഷത്തേക്ക് കരാര്‍ നല്‍കുമെന്നാണ് ടെന്‍ഡര്‍ നോട്ടീസില്‍ അറിയിച്ചിരുന്നത്. കൂടുതല്‍ നിക്ഷേപത്തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കെട്ടിടം നല്‍കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. അതിനിടെ, വ്യാപാരസമുച്ചയം വാടകക്കെടുക്കാന്‍ ആളില്ളെന്ന് പ്രചരിപ്പിച്ച് തുച്ഛവിലക്ക് കൈക്കലാക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.