Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശക്തമായ കാറ്റും മഴയും: കാരശ്ശേരിയിലും കാരമൂലയിലും വ്യാപക കൃഷിനാശം
text_fieldsbookmark_border
മുക്കം: മലയോര മേഖലയില്‍ പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും വന്‍ കൃഷിനാശം. ശക്തമായ കാറ്റില്‍ മിക്ക സ്ഥലങ്ങളിലും മരങ്ങള്‍വീണ് വൈദ്യുതി ബന്ധം തകരാറിലായി. കാരശ്ശേരിയിലും കാരമൂലയിലും വിവിധ കൃഷിയിടങ്ങളിലായി ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തി.കാരശ്ശേരി കളരിക്കണ്ടി പിലാത്തോട്ടത്തില്‍ രവീന്ദ്രന്‍െറയും പാറക്കല്‍ രാജന്‍െറയും 5000ത്തോളം കുലച്ചതുള്‍പ്പെടെയുള്ള വാഴകള്‍ നശിച്ചു. കളരിക്കണ്ടി സുരേഷിന്‍െറ കൃഷിയിടത്തിലും വ്യാപക നാശമുണ്ടായി.കാരമൂലയില്‍ പൊട്ടിയില്‍ അപ്പുട്ടിയുടെ 100ലേറെ വാഴകള്‍ കാറ്റില്‍ നിലംപൊത്തി. കാരമൂല തളിപ്പറമ്പ് പൊട്ടിയില്‍ ഗോപാലന്‍െറ ആലക്കുമീതെ തെങ്ങ് കടപുഴകി. വീശിയടിച്ച കാറ്റില്‍ മുക്കം ഉള്‍പ്പെടെയുള്ള മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി തകരാറിലായി. രാത്രി 7.20ഓടെയാണ് വൈദ്യുതി പുന$സ്ഥാപിച്ചത്.
Next Story