Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2015 5:13 PM IST Updated On
date_range 4 Dec 2015 5:13 PM ISTഉദ്ഘാടനം കഴിഞ്ഞിട്ടും കാര്യങ്ങള്‍ പഴയപടി
text_fieldsbookmark_border
കോഴിക്കോട്: ഉദ്ഘാടനം കെങ്കേമമായി കൊണ്ടാടിയിട്ടും ചേവായൂര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ എല്ലാം പഴയ പടി. മോട്ടോര്‍ വാഹനവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഇ-സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നവംബര്‍ 24ന് നിര്‍വഹിച്ചത്. 15 കമ്പ്യൂട്ടറുകളും ഉദ്യോഗസ്ഥ സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും കേന്ദ്രത്തിലേക്കുള്ള വൈദ്യുതി സംവിധാനം പൂര്‍ത്തിയാവാത്തതാണ് കേന്ദ്രം തുറക്കാതിരിക്കാന്‍ കാരണം. ഡ്രൈവിങ് സിമുലേറ്റര്‍, ഹൈവേകളില്‍ സ്ഥാപിച്ച റഡാര്‍ കാമറകള്‍ ഉപയോഗിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പരിശോധന, പുതിയ ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്, പി.എസ്.എം ഇ പേമെന്‍റ് സംവിധാനം, ആര്‍.ടി.ഒയുടെ മൊബൈല്‍ ട്യൂണ്‍ സംവിധാനം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. നവീകരിച്ച ലേണിങ് ടെസ്റ്റ് സെന്‍റര്‍, ലേണേഴ്സ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം എന്നിവയും ഉദ്ഘാടനം ചെയ്തിരുന്നു. ഡ്രൈവിങ് സിമുലേറ്റര്‍, ലേണേഴ്സ് ടെസ്റ്റ് സെന്‍റര്‍ എന്നിവ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 15 പേര്‍ക്ക് ഒന്നിച്ച് ടെസ്റ്റിന് ഇരിക്കാന്‍ സൗകര്യമുള്ള ടെസ്റ്റ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ സിവില്‍സ്റ്റേഷനിലെ ഓഫിസില്‍ തിക്കും തിരക്കും കൂട്ടിയാണ് അപേക്ഷകര്‍ ഇപ്പോഴും ടെസ്റ്റ് എഴുതുന്നത്. സാങ്കേതിക തടസ്സം മൂലമാണ് സിമുലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തത്. യന്ത്രത്തിന്‍െറ സഹായത്തോടെ ഡ്രൈവിങ്ങിലെ അപാകതകള്‍ കണ്ടത്തെുന്ന രീതിയാണ് സിമുലേറ്റര്‍. ത്രിമാന രീതിയിലുള്ള ഡിസ്പ്ളേയോടുകൂടിയുള്ള അത്യാധുനിക ഉപകരണമാണിത്. വാഹനത്തിന്‍െറ എല്ലാ സംവിധാനത്തോടെയുമാണ് ഇത് രൂപകല്‍പന ചെയ്തത്. ഡ്രൈവിങ് പരിശീലനം സുതാര്യവും സുരക്ഷിതവും സമ്പൂര്‍ണവും ആക്കുകയെന്ന ലക്ഷ്യത്തോടെ 75 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഡൈവിങ് ടെസ്റ്റിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനവും കാര്യക്ഷമമല്ളെന്ന് അപേക്ഷകര്‍ പറയുന്നു. ഓണ്‍ലൈന്‍ സംവിധാനം വഴി 160 പേര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. എന്നാല്‍, അപേക്ഷിച്ച ശേഷം വരാതിരിക്കുകയോ പിന്മാറുകയോ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പകരം ആളുകള്‍ക്ക് അപേക്ഷിക്കാന്‍ ഇതില്‍ ഓപ്ഷനില്ല. അതിനാല്‍, ഓണ്‍ലൈനില്‍ ഫുള്ളായതായി കാണിക്കുമെങ്കിലും ഗ്രൗണ്ടില്‍ അപേക്ഷകര്‍ എത്തിയിട്ടുണ്ടാവില്ല. പദ്ധതി അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥതന്ത്രമാണ് ഒഴിവായവര്‍ക്ക് പകരം അപേക്ഷിക്കാന്‍ സംവിധാനം ഒരുക്കാത്തത് എന്നാണ് ആക്ഷേപം. അതേസമയം, വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ അനുമതിയില്ലാത്തതിനാലാണ് സംവിധാനം പ്രാവര്‍ത്തികമാവാത്തതെന്ന് ആര്‍.ടി.ഒ പ്രേമാനന്ദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story