Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2015 6:01 PM IST Updated On
date_range 2 Dec 2015 6:01 PM ISTഇഖ്റ ആശുപത്രിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ കലക്ടറേറ്റ് മാര്‍ച്ച്
text_fieldsbookmark_border
കോഴിക്കോട്: മലിനജലപ്രശ്നം ആരോപിച്ച് ഇഖ്റ ആശുപത്രി അടച്ചുപൂട്ടിക്കാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരും ജീവനക്കാരും കുടുംബാംഗങ്ങളും കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച രാവിലെ ആശുപത്രി വളപ്പില്‍നിന്നാരംഭിച്ച മാര്‍ച്ച് എരഞ്ഞിപ്പാലം ചുറ്റി കലക്ടറേറ്റ് കവാടത്തില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ജസീല്‍ ഉദ്ഘാടനം ചെയ്തു. ഡോ. എസ്.കെ. സുരേഷ്കുമാര്‍, ഡോ. ഷംസുദ്ദീന്‍, എ. നഈം, മെര്‍ലിന്‍ ബെറ്റില, ഡയാലിസിസ് പേഷ്യന്‍റ്സ് പ്രതിനിധി ബഷീര്‍, ടി.എസ്. സാജിത് തുടങ്ങിയവര്‍ സംസാരിച്ചു. ലെയ്സണ്‍ ഓഫിസര്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ആര്‍.ഡി.ഒ ഹിമാന്‍ഷുകുമാറുമായി ചര്‍ച്ച നടത്തി. ശാസ്ത്രീയമായ മലിനജല സംസ്കരണ സംവിധാനം കാര്യക്ഷമമല്ളെന്ന് ആരോപിച്ചാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മുടക്കുന്നത് എന്ന് ജീവനക്കാര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കി. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ നിര്‍ദേശാനുസരണമുള്ള മലിനജലസംസ്കരണ പദ്ധതിയാണ് ഇവിടെയുള്ളത്. ഇവിടത്തെ ജലം യഥാസമയം പരിശോധിച്ചാണ് അധികൃതര്‍ ലൈസന്‍സ് പുതുക്കിനല്‍കുന്നത്. ശുദ്ധീകരിച്ച ജലം തോട്ടം നനക്കാനും പച്ചക്കറികൃഷിക്കും ഉപയോഗിക്കുന്നു. ടോയ്ലറ്റിലെ ഫ്ളഷ് ടാങ്കിലും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. എന്നാല്‍, ഈ ജലം വിഷമയമാണ് എന്നും കൃഷി നനക്കാന്‍ ഉപയോഗിക്കരുത് എന്നും പറഞ്ഞാണ് ഒരു വിഭാഗമാളുകള്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. യഥാസമയം ഉപയോഗിക്കാന്‍ സാധിച്ചില്ളെങ്കില്‍ സംസ്കരിച്ച ജലവും മലിനമാവുകയും അത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. എതിര്‍പ്പുമൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്ന രോഗികളെ തിരിച്ചയക്കേണ്ട അവസ്ഥയാണ്. ഭാഗികമായി ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രിക്കെതിരെ തല്‍പരകക്ഷികള്‍ കുപ്രചാരണം നടത്തുകയാണെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. ആശുപത്രിയുടെ പ്രവര്‍ത്തനം നിലക്കുന്നതോടെ ആയിരത്തില്‍പരം ജീവനക്കാരുടെ കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയാണെന്ന് ആര്‍.ഡി.ഒക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടി ക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story