Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശരത്ചന്ദ്ര മറാഠേക്ക്...

ശരത്ചന്ദ്ര മറാഠേക്ക് നഗരത്തിന്‍െറ സംഗീതാഞ്ജലി

text_fields
bookmark_border
കോഴിക്കോട്: നഗരത്തില്‍ വിരുന്നത്തെി കോഴിക്കോടിന്‍െറ സ്വന്തമായിമാറിയ വിഖ്യാത സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠേക്ക് അദ്ദേഹത്തിന്‍െറ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ശിഷ്യരുടെ സംഗീതാഞ്ജലി. ടൗണ്‍ഹാളില്‍ നിരവധി വിദ്യാര്‍ഥികള്‍ അണിനിരന്ന സംഗീതപരിപാടിയില്‍ മറാഠേയെ സ്നേഹിക്കുന്നവര്‍ ഒത്തുകൂടി. അനുസ്മരണച്ചടങ്ങ് പ്രമുഖ ഹിന്ദുസ്ഥാനി ഗായിക അബ്രദിതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തു. സംഗീതത്തിന് നീക്കിവെച്ച ജീവിതമായിരുന്നു മറാഠേയുടേതെന്ന് അവര്‍ പറഞ്ഞു. വിദൂര ദിക്കില്‍നിന്നത്തെി കേരളത്തിന്‍െറ സംഗീതകാരനായി മാറിയെന്നതാണ് ശരത്ചന്ദ്ര മറാഠേയുടെ പ്രത്യേകതയെന്നും അബ്രദിതാ ബാനര്‍ജി പറഞ്ഞു. മറാഠേയുടെ പ്രിയപത്നി മനീഷ മറാഠേയും ചടങ്ങിനത്തെി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിനീഷ് വിദ്യാധരന്‍ അനുസ്മരണപ്രഭാഷണം നടത്തി. അനില്‍ദാസ്, പി. ദാമോദരന്‍, കെ.ജെ. തോമസ്, കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു. ടി. വേലായുധന്‍ സ്വാഗതം പറഞ്ഞു. അബ്രദിതാ ബാനര്‍ജിയും അനില്‍ദാസും ചേര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചു. മിയാമല്‍ഹാറും ബാഗേശ്വരിയുമെല്ലാം ഉയര്‍ന്ന കച്ചേരിയില്‍ ഗസലും ഖയാലുമെല്ലാം അവതരിപ്പിച്ചത് ഹിന്ദുസ്ഥാനി സംഗീതപ്രേമികള്‍ക്ക് വിരുന്നായി. ഹസേ തവനൂര്‍ ഹാര്‍മോണിയത്തിലും അജിതും ബഷീറും തബലയിലും പശ്ചാത്തലമൊരുക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story